യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ 10 വര്‍ഷത്തിനിടെ യുവജനങ്ങളുടെ ആത്മഹത്യാ നിരക്ക് 50% വര്‍ധിച്ചു

ഇംഗ്ലണ്ടില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കുട്ടികളുടെയും യുവജനങ്ങളുടെയും ആത്മഹത്യാ നിരക്ക് ഞെട്ടിക്കുന്ന വിധം കൂടിയതായി കണക്കുകള്‍ പുറത്തുവന്നു. ഇവര്‍ക്കിടയില്‍ ആത്മഹത്യാ നിരക്ക് 50 ശതമാനം വര്‍ധിച്ചതായാണ് കണക്കുകള്‍. 2011 മുതല്‍ 2022 വരെയുള്ള കാലയളവില്‍ 15 മുതല്‍ 25 വയസ്സു വരെയുള്ള ഏകദേശം 1.2 കോടി യുവാക്കളെ ഉള്‍പ്പെടുത്തി നടത്തിയ ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് (ONS) പഠനത്തിലാണ് ഈ വിവരം പുറത്തുവന്നത്. ആകെ 4,315 ആത്മഹത്യകള്‍ ഈ കാലയളവില്‍ രേഖപ്പെടുത്തി. 2011-12 കാലഘട്ടത്തിലെ 300 മരണങ്ങളോട് താരതമ്യപ്പെടുത്തുമ്പോള്‍, 2021-22ല്‍ 440 പേര്‍ ആത്മഹത്യ ചെയ്തതായി കണക്കുകള്‍ പറയുന്നു.

പഠന വര്‍ഷത്തിലെ വേനല്‍പരീക്ഷാ സമയത്ത് ആത്മഹത്യാ നിരക്ക് കൂടുതലായും, അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ കുറവായും കാണപ്പെട്ടതായി ഒഎന്‍എസ് വ്യക്തമാക്കി. പുരുഷന്മാരിലും സ്ത്രീകളിലും ആത്മഹത്യാ നിരക്കില്‍ ചെറിയ വ്യത്യാസങ്ങള്‍ കണ്ടു. എങ്കിലും മേയ് മാസത്തിന്റെ തുടക്കത്തില്‍ സ്ത്രീകളില്‍ നിരക്ക് ഏറ്റവും കൂടുതലായിരുന്നപ്പോള്‍, പുരുഷന്മാരില്‍ ജൂലൈ ആദ്യവാരത്തിലായിരുന്നു ഉയര്‍ച്ച. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടും വെയില്‍സും ഉള്‍പ്പെടെ എല്ലാ പ്രായ ഗ്രൂപ്പുകളിലുമുള്ള ആത്മഹത്യാ നിരക്ക് 1999നുശേഷം ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.

ഇത് ഒരു ഭയാനക അവസ്ഥയാണ് എന്ന് മാനസികാരോഗ്യ ചാരിറ്റി സംഘടനയായ മൈന്‍ഡിന്റെ നയനിര്‍മ്മാണ മാനേജര്‍ ജെമ്മ ബേണ്‍ പ്രതികരിച്ചു. മാനസികാരോഗ്യ ചികിത്സക്ക് ഉണ്ടാകുന്ന കാലതാമസവും പുറത്തുവന്ന വിവരങ്ങളുമായി ബന്ധമുണ്ടന്ന അഭിപ്രായം ശക്തമാണ്. ഒട്ടേറെ കുട്ടികള്‍ ഇപ്പോള്‍ മാനസികാരോഗ്യ ചികിത്സയ്ക്കായി കാത്തിരിക്കുന്നു. ഇവരില്‍ നാലില്‍ ഒരാള്‍ക്ക് രണ്ടുവര്‍ഷത്തിലേറെ കാത്തിരിക്കേണ്ടി വരുന്നു. മാനസികാരോഗ്യ പ്രതിസന്ധിയുടെ വ്യാപ്തി സര്‍ക്കാര്‍ തിരിച്ചറിയണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.

  • യുകെ ക്ലാസ്മുറികളില്‍ സമ്മറില്‍ എഐ ടീച്ചേഴ്‌സ്! വിജയിച്ചാല്‍ അടുത്ത വര്‍ഷത്തോടെ എഐ ക്ലാസ് വിപുലമാകും
  • യുകെയില്‍ ആഴ്ചകള്‍ക്കുള്ളില്‍ ഇന്ധന, മെഡിസിന്‍ ക്ഷാമം രൂക്ഷമാകും
  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions