നാട്ടുവാര്‍ത്തകള്‍

ഒരേ പേര്; മൃതദേഹങ്ങള്‍ മാറി വീട്ടിലെത്തിച്ചു, മനസിലായത് സംസ്‌കാരത്തിന് തൊട്ടുമുമ്പ്

മുംബൈയില്‍ കാന്‍സര്‍ ബാധിച്ച് മരിച്ച കൊച്ചി സ്വദേശിയുടെ മൃതദേഹം മാറിയെത്തിച്ചു. ഇലഞ്ഞിക്കടത്ത് പെരുമ്പടവം സ്വദേശിയായ ജോര്‍ജ് കെ ഐപ്പിന്റെ മൃതദേഹത്തിന് പകരം വീട്ടിലെത്തിയത് പത്തനംതിട്ട സ്വദേശിയായ മറ്റൊരു ജോര്‍ജിന്റെ മൃതദേഹമാണ്. സംസ്‌കാരത്തിന് തൊട്ടുമുന്‍പാണ് മൃതദേഹം മാറിപ്പോയ കാര്യം വീട്ടുകാര്‍ക്ക് മനസിലായത്

ഏറെക്കാലമായി മുംബൈയില്‍ താമസിക്കുന്ന ജോര്‍ജ് കെ ഐപ്പ് (59) രണ്ടു ദിവസം മുന്‍പാണ് മരിച്ചത്. അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. തുടര്‍ന്ന് പരേതന്റെ ആഗ്രഹപ്രകാരം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഭാര്യ ഷൈനിയും മകന്‍ അബിനും തീരുമാനിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയില്‍ നിന്ന് സ്വീകരിച്ച് നാട്ടിലെത്തിക്കാന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സിയെ ചുമതലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ കൊച്ചി അന്തരാഷ്ട്ര വിമാനത്താവളത്തലെത്തിയ മൃതദേഹം ബന്ധുക്കള്‍ പിറവത്തെ ഒരു സ്വകാര്യ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയും ചെയ്തു. ഇന്നലെ രാവിലെ മൃതദേഹം സംസ്‌കാര ശുശ്രൂഷകള്‍ക്കായി വീട്ടിലെത്തിച്ചപ്പോഴാണ് മറ്റൊരു വ്യക്തിയുടേതെന്ന് വ്യക്തമായത്.

പഞ്ചായത്ത് അധികൃതരും പൊലീസും ഇടപെട്ട് ഏജന്‍സിയെ ബന്ധപ്പെട്ടപ്പോഴാണ് അത് പത്തനംതിട്ട സ്വദേശിയായ മറ്റൊരു ജോര്‍ജിന്റെ മൃതദേഹമാണെന്ന് വ്യക്തമായത്. ശവപ്പെട്ടിയില്‍ രേഖപ്പെടുത്തിയിരുന്നത് ഒരേ പേര് ആയിരുന്നതിനാല്‍ ഏജന്‍സിക്കാര്‍ മൃതദേഹം ഏറ്റുവാങ്ങിയപ്പോള്‍ തെറ്റു പറ്റുകയായിരുന്നു. തുടര്‍ന്ന് പത്തനംതിട്ട സ്വദേശിയായ ജോര്‍ജിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഒപ്പം ഏജന്‍സിയെ ബന്ധപ്പെട്ട് ജോര്‍ജ് കെ ഐപ്പിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം ആരംഭിച്ചു.തങ്ങള്‍ക്ക് സംഭവിച്ച തെറ്റാണെന്ന് മനസിലായ ഏജന്‍സി ഇന്നലെ തന്നെ ജോര്‍ജ് കെ ഐപ്പിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു.സംസ്‌കാര ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് രാവിലെ സംസ്‌കരിക്കും.

  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  • ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  • കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് പ്രോസിക്യൂഷന്‍; വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
  • നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions