യു.കെ.വാര്‍ത്തകള്‍

ഡബ്ലിനില്‍ 10വയസുകാരി ലൈംഗീക പീഡനത്തിന് ഇരയായ സംഭവത്തില്‍ വന്‍ പ്രതിഷേധം

ഡബ്ലിനില്‍ പത്തുവയസുകാരി ലൈംഗീക പീഡനത്തിന് ഇരയായ സംഭവത്തില്‍ വന്‍ പ്രതിഷേധം. ഇന്നലെ രാത്രി അഭയാര്‍ത്ഥികളെ താമസിപ്പിക്കുന്ന സിറ്റി വെസ്റ്റ് ഹോട്ടലിന് സമീപമാണ് പ്രതിഷേധം അരങ്ങേറിയത്. പ്രതിഷേധക്കാര്‍ ഐറിഷ് പതാകകള്‍ ഉയര്‍ത്തി മുദ്രാവാക്യം വിളിക്കുകയും ഒരു പൊലീസ് വാന്‍ അഗ്നിക്കിരയാക്കുകയും ചെയ്തു.

പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് നടപടി സ്വീകരിച്ചു. പൊലീസിന് നേരെ പടക്കങ്ങള്‍ എറിയുകയും കല്ലെറിയുകയും ചെയ്തതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ജലപീരങ്കി പ്രയോഗിച്ചു. സംഭവത്തില്‍ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു പൊലീസ് ഉദ്യോഗസ്ഥന് കാലിന് പരിക്കേറ്റു. അക്രമങ്ങളില്‍ പങ്കെടുത്ത പലരും മുഖം മറച്ചിരുന്നു.

നടന്നത് സമാധാനപരമായ പ്രതിഷേധമായിരുന്നില്ല. പൊലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിടുള്ള ആള്‍ക്കൂട്ടമായിരുന്നു ഇത്. ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമങ്ങളെ അപലപിക്കുന്നു. അക്രമങ്ങളില്‍ പങ്കെടുത്തവരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഗാര്‍ഡാ കമ്മീഷന്‍ ജസ്റ്റിന്‍ കെല്ലി പറഞ്ഞു. അയര്‍ലന്‍ഡിലെ നീതിന്യായ മന്ത്രി ജിം ഓകല്ലഗാന്‍ സംഭവത്തെ അപലപിച്ചു.

പത്തുവയസ്സുകാരിക്കു നേരെ നടന്ന ലൈംഗീക അതിക്രമവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. അക്രമങ്ങളില്‍ പങ്കെടുത്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറെ നാളുകളായി അയര്‍ലന്‍ഡില്‍ കുടിയേറ്റ വിരുദ്ധ കലാപം നടക്കുന്നതിനിടെയാണ് ഈ സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

  • യുകെ ക്ലാസ്മുറികളില്‍ സമ്മറില്‍ എഐ ടീച്ചേഴ്‌സ്! വിജയിച്ചാല്‍ അടുത്ത വര്‍ഷത്തോടെ എഐ ക്ലാസ് വിപുലമാകും
  • യുകെയില്‍ ആഴ്ചകള്‍ക്കുള്ളില്‍ ഇന്ധന, മെഡിസിന്‍ ക്ഷാമം രൂക്ഷമാകും
  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions