യു.കെ.വാര്‍ത്തകള്‍

നോട്ടിംഗ്ഹാമില്‍ മലയാളിയെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്; പോലീസ് അന്വേഷണത്തില്‍

നോട്ടിംഗ്ഹാമില്‍ നിന്നും മലയാളി ഗൃഹനാഥനെ കാണാതായതായി പോലീസ് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നു ദിവസമായി വീട്ടില്‍ എത്തിയിട്ടില്ലാത്ത ജോര്‍ജ്(47) എന്ന പേരുള്ള മലയാളി മധ്യവയസ്‌കനെയാണ് കാണാതായിരിക്കുന്നത്.

പിസ ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം പതിവ് പോലെ ഞായറാഴ്ച ജോലിക്കായി സൈക്കിളില്‍ യാത്ര ആരംഭിച്ചതാണ്. എന്നാല്‍ ജോലി സ്ഥലത്തു എത്താതിരുന്നതിനെ തുടര്‍ന്ന് സ്ഥാപനത്തില്‍ നിന്നും കുടുംബത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് കുടുംബം പള്ളി ഭാരവാഹികള്‍ അടക്കം ചേര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും ജോര്‍ജിന്റെ സഞ്ചാര വഴികളെ കുറിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ല. പോലീസ് ഇന്നലെ മുതല്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതോടെ ജോര്‍ജിനെ അവസാനമായി കാണാനായത് എവിടെ ആണെന്നതിനെ കുറിച്ചും സൂചന ലഭിക്കും എന്നാണ് പ്രതീക്ഷ.

സാധ്യമായ സ്ഥലങ്ങളില്‍ എല്ലാം കുടുംബം തിരയുകയും പ്രദേശത്തെ മലയാളികളുടെ സഹായത്തോടെ സോഷ്യല്‍ മീഡിയ വഴിയും ഒക്കെ അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭ്യമല്ല. ഇദ്ദേഹം പോകാനിടയുള്ള മുഴുവന്‍ സ്ഥലങ്ങളിലും വീട്ടുകാര്‍ തിരക്കിയിട്ടും സൂചനകള്‍ ഒന്നും ലഭ്യമല്ല. ഇതേത്തുടര്‍ന്നാണ് പോലീസ് പൊതുജന സഹായം തേടി ജോര്‍ജിനെക്കുറിച്ചുള്ള വിവരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ എത്തിച്ചത്.

ഇന്ന് രാവിലെ പോലീസ് അപ്ഡേറ്റ് നടത്തിയ ശേഷമാണ് അധികം പേരും ഈ വിവരം അറിയുന്നത്. ഇതേ തുടര്‍ന്ന് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

കോട്ടയം സ്വദേശിയായ ജോര്‍ജ് യുകെയില്‍ എത്തിയിട്ട് ഏതാനും വര്‍ഷമേ ആയിട്ടുള്ളൂ എന്നാണ് ലഭ്യമായ വിവരം.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions