സിനിമ

കൃഷിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന രാജ്യം: ഇസ്രയേലില്‍ പോകണം-ശ്രീനിവാസന്‍


ഇസ്രായേല്‍ കൃഷിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന രാജ്യമാണെന്ന് നടന്‍ ശ്രീനിവാസന്‍. പലസ്തീനിന്റെ കാര്യത്തില്‍ ഇസ്രായേലിനെ കുറ്റപ്പെടുത്താമെങ്കിലും കൃഷിയുടെ കാര്യത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലോകത്തിന് കാണിച്ചുകൊടുത്ത രാജ്യമാണ് ഇസ്രയേല്‍ എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.

എറണാകുളം കണ്ടനാട്ടെ തരിശുഭൂമിയിലെ കൃഷിയെ പ്രോത്സാഹിപ്പിച്ചതിന് നടനെ കഴിഞ്ഞ ദിവസം ആദരിച്ചിരുന്നു. ഇതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇസ്രായേലിലെ കൃഷിയെ കുറിച്ച് ശ്രീനിവാസന്‍ സംസാരിച്ചത്. 'പലസ്തീനിനെ പറ്റിയും അമേരിക്കയെ പറ്റിയും ഇസ്രായേലിനെ പറ്റിയും ഒക്കെ ദിവസവും വാര്‍ത്തകള്‍ കേട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണ്.'

'എനിക്ക് ബഹുമാനം തോന്നിയ ഒരു കാര്യം, ലോകത്ത് കൃഷി കാര്യങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലോകത്തിന് കാണിച്ചു കൊടുത്ത രാജ്യമാണ് ഇസ്രയേല്‍. ഇസ്രയേലിനെ നമുക്ക് പലസ്തീന്റെ കാര്യത്തില്‍ കുറ്റപ്പെടുത്താം. പക്ഷേ, അവര്‍ മത്സ്യം വളര്‍ത്തുന്ന കാര്യത്തില്‍, കൃഷിയുടെ കാര്യത്തില്‍, ലോകത്ത് എവിടെ നില്‍ക്കുന്നു എന്ന് ഞാന്‍ മനസിലാക്കി.'

'ഇസ്രയേലില്‍ ഉള്ള ആളുകള്‍ കൃഷിയില്‍ കൊണ്ടുവന്നിട്ടുള്ള മാറ്റങ്ങള്‍ മനസിലാക്കാന്‍ നമ്മള്‍ അവിടെ പോവുക തന്നെ വേണം. ഈ കണ്ടനാട് ഭാഗത്ത് നിന്ന് ഒരു സംഘം ഇസ്രായേലില്‍ പോകാന്‍ ശ്രമിക്കണം. ഞാനും കൂടെയുണ്ടാവും' എന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്.
അഞ്ച് വര്‍ഷം മുമ്പ് കണ്ടനാട് രണ്ടേക്കര്‍ സ്ഥലത്താണ് ശ്രീനിവാസന്‍ ഉള്‍പ്പെടെയുള്ളവരുടെ കൂട്ടായ്മ കൃഷിക്ക് തുടക്കം കുറിച്ചത്.

  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  • പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും- വിസ്മയ മോഹന്‍ലാല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions