യു.കെ.വാര്‍ത്തകള്‍

പരിപാലന ചെലവ് താങ്ങാനാവുന്നില്ല; യുകെയിലെ പള്ളികളില്‍ ഭൂരിഭാഗവും അടച്ചുപൂട്ടലിലേയ്ക്ക്

യുകെയിലെ ചരിത്രപ്രധാനമായ കത്തീഡ്രലുകളും പള്ളികളും അടുത്ത അഞ്ച് വര്‍ഷത്തിനകം അടച്ചുപൂട്ടേണ്ടി വരാമെന്നു റിപ്പോര്‍ട്ടുകള്‍. പരിപാലന ചെലവ് താങ്ങാനാവാത്തതും പുതു തലമുറ വിശ്വാസത്തില്‍ നിന്ന് അകലുന്നതും വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ തന്നെ പള്ളികള്‍ അടച്ചിടുകയോ മറ്റു കാര്യങ്ങള്‍ക്കായി ഉപയോഗിക്കുകയോ ചെയ്യുന്നുണ്ട്. ചില പള്ളികള്‍ വാങ്ങി മോസ്‌ക്കാക്കി മാറ്റി.

യുകെയിലെ 20,000-ത്തിലധികം ലിസ്റ്റ് ചെയ്ത ആരാധനാലയങ്ങളില്‍ പലതും ചരിത്രപ്രധാനമായ നിര്‍മ്മിതികളാണ്. മതസ്ഥാപനങ്ങള്‍ മാത്രമായല്ല , പള്ളികള്‍ സമൂഹ പ്രവര്‍ത്തനങ്ങള്‍ക്കും കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ക്കും പ്രധാന കേന്ദ്രമായും പ്രവര്‍ത്തിക്കുന്നവയായിരുന്നു.

നാഷണല്‍ ചര്‍ച്ചസ് ട്രസ്റ്റ് നടത്തിയ സര്‍വേ പ്രകാരം, അഞ്ച് വര്‍ഷത്തിനുള്ളില്‍ ഗ്രാമപ്രദേശങ്ങളില്‍ ഏകദേശം 900 പള്ളികള്‍ അടച്ചു പൂട്ടപ്പെടാന്‍ സാധ്യതയുണ്ട്. സര്‍വേയില്‍ പങ്കെടുത്ത 3,600-ലധികം പള്ളികളില്‍ ഏകദേശം 20% കെട്ടിടങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തകര്‍ന്നുവെന്ന് അറിയിക്കുകയും, 40% പള്ളികളുടെ മേല്‍ക്കൂരകള്‍ അടിയന്തിരമായി പരിചരണം ആവശ്യമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. പല പള്ളികളും അടിസ്ഥാന ചെലവുകള്‍ക്കായി ഫണ്ടുകള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

സര്‍ക്കാര്‍ അഞ്ച് വര്‍ഷം മുമ്പ് ആരാധനാലയ പരിചരണത്തിന് 25,000 പൗണ്ടില്‍ മുകളിലുള്ള ചെലവില്‍ വാറ്റ് ഏര്‍പ്പെടുത്തിയിരുന്നു. ഇത് ഫണ്ട് സ്രോതസ്സുകളെ ആശ്രയിച്ചിരുന്ന പള്ളികള്‍ക്ക് അധിക ഭാരം ആയി. . പള്ളികള്‍ സമൂഹത്തിനും സാമൂഹിക സേവനങ്ങള്‍ക്കും കേന്ദ്രമാണെന്നും ഇവ സംരക്ഷിക്കാതെ വിട്ടാല്‍ രാജ്യത്തിന്റെ സാമൂഹിക അന്തരീക്ഷം നഷ്ടപ്പെടുമെന്നുള്ള അഭിപ്രായം ശക്തമാണ്. പള്ളികള്‍ സൂക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് യുകെയുടെ ചരിത്ര സംസ്‌കാരത്തിനുള്ള ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്.

യുകെയിലെ യുവ തലമുറ മതവിശ്വാസത്തോടു പുറംതിരിഞ്ഞു നില്‍ക്കുന്ന പ്രവണത കൂടിവരുകയാണ്. മലയാളികളടക്കമുള്ള കുടിയേറ്റ സമൂഹമാണ് പള്ളികളും പ്രാര്‍ത്ഥനകളുമായി സജീവമായി ഇടപെടുന്നത്. കേരളത്തിലെ സഭകള്‍ യുകെയില്‍ സ്വന്തമായി ആരാധനാലയങ്ങള്‍ സ്വന്തമാക്കാന്‍ ശ്രദ്ധിക്കുന്നുമുണ്ട്.

  • യുകെ ക്ലാസ്മുറികളില്‍ സമ്മറില്‍ എഐ ടീച്ചേഴ്‌സ്! വിജയിച്ചാല്‍ അടുത്ത വര്‍ഷത്തോടെ എഐ ക്ലാസ് വിപുലമാകും
  • യുകെയില്‍ ആഴ്ചകള്‍ക്കുള്ളില്‍ ഇന്ധന, മെഡിസിന്‍ ക്ഷാമം രൂക്ഷമാകും
  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions