യു.കെ.വാര്‍ത്തകള്‍

ലിവിംഗ് വേജ് 13.45 പെന്‍സായി ഉയര്‍ത്തി; ലണ്ടനില്‍ 14.80, അഞ്ച് ലക്ഷത്തോളം പേര്‍ക്ക് ഗുണപരം

ലണ്ടന്‍: റിയല്‍ ലിവിംഗ് വേജ് ഉയരുന്നതോടെ അഞ്ച് ലക്ഷത്തോളം പേര്‍ക്ക് അവരുടെ വേതനത്തില്‍ വര്‍ദ്ധനവുണ്ടാകും. യഥാര്‍ത്ഥ ജീവിത ചെലവുകളെ അടിസ്ഥാനമാക്കി കണക്കാക്കുന്ന ഒരു വോളന്ററി വേതനമാണ് റിയല്‍ ലിവിംഗ് വേജ്. 16,000 ല്‍ അധികം തൊഴിലുടമകള്‍ ഇപ്പോള്‍ ഈ നിരക്കിലുള്ള വേതനം നല്‍കുന്നുണ്ട്. വേതനം മണിക്കൂറില്‍ 85 പെന്‍സ് വര്‍ധിച്ച് 13.45 പൗണ്ട് ആയിരിക്കുകയാണ്. ലണ്ടനില്‍ 95 പൗണ്ട് വര്‍ധിച്ച് 14.80 പൗണ്ടും ആയിട്ടുണ്ട്.

ഈ നിരക്കുകള്‍ നിശ്ചയിക്കുന്ന ലിവിംഗ് വേജ് ഫൗണ്ടേഷന്‍ പറയുന്നത് ഈ വര്‍ഷത്തെ വേതന വര്‍ധനവോടെ ഒരു പൂര്‍ണ്ണ സമയ തൊഴിലാളിക്ക്, സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനത്തേക്കാള്‍ പ്രതിവര്‍ഷം 2,418 പൗണ്ട് അധികമായി ലഭിക്കും എന്നാണ്. ലണ്ടനില്‍ ഉള്ളവര്‍ക്ക് 5050 പൗണ്ട് ആയിരിക്കും അധികമായി ലഭിക്കുക.

റീയല്‍ ലിവിംഗ് വേജ് നല്‍കാന്‍ തയ്യാറാകുന്ന തൊഴിലുടമകളുടെ എണ്ണം വര്‍ധിച്ചു വരുന്നതായും ഫൗണ്ടേഷന്‍ അറിയിച്ഛു. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടയില്‍ 2500 തൊഴിലുടമകളാണ് പുതിയതായി ഇതിന് തയ്യാറായി എത്തിയത്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions