യു.കെ.വാര്‍ത്തകള്‍

റസിഡന്റ് ഡോക്ടര്‍മാരുടെ അഞ്ച് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചു ബിഎംഎ; നവംബര്‍ 14 മുതല്‍ 19 വരെ രോഗികള്‍ വലയും

ഹെല്‍ത്ത് സെക്രട്ടറിയുടെ നിര്‍ദ്ദേശങ്ങള്‍ തള്ളി ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനിലെ റസിഡന്റ് ഡോക്ടര്‍മാര്‍ വീണ്ടും പണിമുടക്കുന്നു. തുടര്‍ച്ചയായി അഞ്ച് ദിവസം പണിമുടക്കുമെന്നാണ് ബിഎംഎ പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 14 മുതല്‍ 19 വരെ അഞ്ച് ദിവസം തുടര്‍ച്ചയായി നടക്കുന്ന പണിമുടക്ക് രാവിലെ 7ന് ആരംഭിക്കും. സമരം രോഗികളെയും ആരോഗ്യ സംവിധാനങ്ങളെയും താറുമാറാകും.

സമരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹെല്‍ത്ത് സെക്രട്ടറി രംഗത്തെത്തി. രോഗികളെ അപകടത്തിലാക്കുകയും, വെയ്റ്റിംഗ് ലിസ്റ്റ് കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടിലാകുകയും ചെയ്യുന്ന ഗുരുതരമായ സംഭാവനയാണ് യൂണിയന്‍ സമ്മാനിക്കുന്നതെന്ന് ഹെല്‍ത്ത് സെക്രട്ടറി കുറ്റപ്പെടുത്തി.

എന്‍എച്ച്എസിലെ പകുതിയോളം ഡോക്ടര്‍മാര്‍ റസിഡന്റ് ഡോക്ടര്‍മാരാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇവര്‍ക്ക് 28.9 ശതമാനം ശമ്പളവര്‍ധനവാണ് ലഭിച്ചിട്ടുള്ളത്. വിന്ററിലേക്ക് പ്രവേശിക്കുന്ന ഘട്ടത്തില്‍ പണിമുടക്കുന്നത് ഗുരുതരമായ തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്ന് ഹെല്‍ത്ത് മേധാവികള്‍ മുന്നറിയിപ്പ് നല്‍കുന്നു. സാധാരണയായി രോഗികളുടെ എണ്ണം കുതിച്ചുയരുന്ന ഘട്ടം കൂടിയാണ് വിന്റര്‍.

നിലവിലെ ശമ്പളവര്‍ധനവ് കൂടി ചേരുന്നതോടെ റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് 49,000 പൗണ്ട് വരെ ശമ്പളം ലഭിക്കുന്നത്. മെഡിക്കല്‍ സ്‌കൂളില്‍ നിന്നിറങ്ങി ആദ്യ വര്‍ഷമാണിത്. കൂടുതല്‍ പരിചയസമ്പന്നരായ റസിഡന്റ് ഡോക്ടര്‍മാര്‍ പ്രതിവര്‍ഷം 97,000 പൗണ്ട് വരെയും വരുമാനം നേടുന്നുണ്ട്. കണ്‍സള്‍ട്ടന്റായി യോഗ്യത നേടുന്നതോടെ ഇത് വീണ്ടും വര്‍ധിക്കും.

കേവലം 55.3 ശതമാനം ഡോക്ടര്‍മാരുടെ പിന്തുണയില്‍ ബാലറ്റ് നേടിയ ശേഷമാണ് ബിഎംഎ സമരപ്രഖ്യാപനങ്ങള്‍ നടത്തുന്നത്. ഇത് രണ്ടാം തവണയാണ് ലേബര്‍ ഗവണ്‍മെന്റിന്റെ കാലത്ത് പണിമുടക്ക് വരുന്നത്. ഭരണപക്ഷത്ത് ടോറികള്‍ ഇരിക്കുമ്പോള്‍ ഡോക്ടര്‍മാരുടെ സമരങ്ങളെ ന്യായീകരിച്ച ലേബര്‍ ഭരണം കൈവന്നതോടെയാണ് ഈ പണിമുടക്ക് അന്യായമായി അനുഭവപ്പെട്ട് തുടങ്ങിയത്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions