യു.കെ.വാര്‍ത്തകള്‍

എച്ച്എസ്ബിസിയും ബാര്‍ക്ലെയിസും മോര്‍ട്ട്‌ഗേജ് നിരക്ക് കുറച്ചു; പലിശ കുറയുമെന്നു പ്രതീക്ഷ

പണപ്പെരുപ്പ നിരക്ക് 3.8 ശതമാനത്തില്‍ തുടരുകയും ഭക്ഷ്യവസ്തുക്കളുടെ വില കൂടുകയും ചെയ്തതോടെ പലിശ നിരക്കുകള്‍ കുറയ്ക്കാതെ നിര്‍ത്തുകയായിരുന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്. അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിന്നതോടെ മോര്‍ട്ട്‌ഗേജ് വിപണി ആശങ്കയിലായി. എന്നാല്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ പലിശ നിരക്ക് താഴ്‌ന്നേക്കുമെന്ന വാര്‍ത്ത പുറത്തു വരുകയാണ്. അതിനു ബലമേകി രണ്ട് പ്രധാന ബാങ്കുകള്‍ മോര്‍ട്ട്‌ഗേജ് നിരക്ക് കുറച്ചു. ചില ഫിക്സ്ഡ് റേറ്റ് മോര്‍ട്ട്‌ഗേജ് ഡീലുകളുടെ നിരക്കുകള്‍ കുറയ്ക്കുമെന്നാണ് ഇന്നലെ എച്ച് എസ് ബി സിയും ബാര്‍ക്ലെയിസും പ്രഖ്യാപിച്ചിരിക്കുന്നത്.

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്നതും പരിഗണനയിലെത്തി. പല വിദഗ്ധരും പ്രവചിക്കുന്നത് ഈ വര്‍ഷം തന്നെ പലിശ നിരക്കില്‍ വീണ്ടും കുറവ് വരുത്തുമെന്നാണ്. നേരത്തേ, 2026 ആകുന്നതു വരെ പലിശ നിരക്ക് കുറയില്ല എന്നായിരുന്നു പ്രവചനം. അടിസ്ഥാന നിരക്കില്‍ കുറവ് വന്നാല്‍, മോര്‍ട്ട്‌ഗേജ് നിരക്കിലും കൂടുതല്‍ ഇളവുകള്‍ പ്രതീക്ഷിക്കാം. നിലവിലെ മോര്‍ട്ട്‌ഗേജ് നിരക്ക് ശരാശരി അഞ്ചു ശതമാനമാണ്.

ബാര്‍ക്ലെയിസ് മോര്‍ട്ട്‌ഗേജ് നിരക്കില്‍ 0.1 ശതമാനത്തിന്റെ കുറവാണ് വരുത്തുന്നത്. പുതിയ ഓഫര്‍ അനുസരിച്ച് 40 ശതമാനം ഡെപ്പോസിറ്റില്‍ 4.01 ശതമാനം നിരക്കില്‍ അഞ്ച് വര്‍ഷത്തെ ഫിക്സ്ഡ് ഡീല്‍ ലഭ്യമാകും. 899 പൗണ്ടിന്റെ പ്രൊഡക്റ്റ് ഫീസ് അധികമായി നല്‍കേണ്ടി വരും.

'പണപ്പെരുപ്പം ലക്ഷ്യമിടുന്ന 2 ശതമാനത്തിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. എന്നിരുന്നാലും നിലവില്‍ പ്രശ്‌നങ്ങളില്‍ നിന്നും പുറത്തുവന്നിട്ടില്ല. ഭാവിയില്‍ നിരക്കുകള്‍ കുറയ്ക്കുന്നത് ഘട്ടംഘട്ടമായും, ശ്രദ്ധയോടെയും ആയിരിക്കും', ബാങ്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി മുമ്പ് പറഞ്ഞിരുന്നു.

ഭക്ഷ്യവിലക്കയറ്റം കരുത്താര്‍ജ്ജിക്കുകയും, മറുഭാഗത്ത് തൊഴില്‍ വിപണി മെല്ലെപ്പോക്കിലാകുകയും ചെയ്യുന്നുണ്ട്. തൊഴിലില്ലായ്മ നാല് വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണ്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions