യു.കെ.വാര്‍ത്തകള്‍

ബെഞ്ചമിന്‍ കൊടുങ്കാറ്റില്‍ വിറങ്ങലിച്ച് യുകെ; ഹീത്രുവില്‍ വിമാനങ്ങള്‍ ലാന്റ് ചെയ്തത് പ്രായസത്തില്‍

ബെഞ്ചമിന്‍ കൊടുങ്കാറ്റ് യുകെയില്‍ ആഞ്ഞടിച്ചതോടെ വിമാനങ്ങള്‍ ലാന്റ് ചെയ്തത് വളരെ പ്രായസത്തിലാണ്. ന്യൂയോര്‍ക്കില്‍ നിന്നെത്തിയ വിമാനം ഹീത്രൂവില്‍ ഇറങ്ങാന്‍ പ്രയാസപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നത്. ശക്തമായ കാറ്റായിരുന്നു വിമാനം സുഗമമായി ഇറങ്ങുന്നതിന് തടസമായത്. റണ്‍വേയ്ക്ക് എതാനും മീറ്റര്‍ ഉയരത്തില്‍ വെച്ച് യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിംഗ് വിമാനം വീണ്ടും പറന്നുയരുകയായിരുന്നു. മണിക്കൂറില്‍ 75 മൈല്‍ വേഗതയില്‍ ആഞ്ഞടിച്ച കാറ്റാണ് വിമാനം ഇറങ്ങുന്നതിന് വിഘാതമായത്.

എന്നാല്‍ പറന്നുയര്‍ന്ന വിമാനം രണ്ടാമത് വിജയകരമായി താഴെ ഇറക്കി. യൂറോപ്യന്‍ സന്ദര്‍ശനത്തിന് പോയ ബ്രിട്ടീഷ് വിനോദ സഞ്ചാരികളും ബെഞ്ചമിന്‍ കൊടുങ്കാറ്റ് മൂലം കടുത്ത പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുകയാണ്, ഫ്രാന്‍സിലെ തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 100 മൈല്‍ വേഗതയിലാണ് കാറ്റ് ആഞ്ഞടിച്ചത്. സ്പെയിനിലും പോര്‍ച്ചുഗലിലും അതിതീവ്ര കാലാവസ്ഥയ്ക്ക് എതിരെ മുന്നറിയിപ്പുകല്‍ നല്‍കിയിട്ടുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പോയ ഒരു ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനത്തിന് അവിടെ ഇറങ്ങാന്‍ കഴിയാതെ തിരിച്ചു വരേണ്ടി വന്നു.

വ്യാഴാഴ്ച അതിരാവിലെയാണ് ബെഞ്ചമിന്‍ കൊടുങ്കാറ്റ് ചാനല്‍വഴി കിഴക്കന്‍ തീരപ്രദേശങ്ങളിലേക്ക് എത്തിയത്. യുകെയില്‍ അതിന്റെ പ്രഭാവം അല്‍പം കുറഞ്ഞെങ്കിലും ഫ്രാന്‍സ്, ബെല്‍ജിയം, നെതര്‍ലാന്‍ഡ്‌സ് തുടങ്ങി പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളില്‍ കാറ്റിനും മഴയ്ക്കും എതിരെ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഇവിടങ്ങളില്‍ ഈ വാരാന്ത്യം കനത്ത മഴയില്‍ കുതിരുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഫ്രാന്‍സില്‍ 19 ഇടങ്ങളിലാണ് ഓറഞ്ച് മുന്നറിയിപ്പുള്ളത്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions