സിനിമ

നടി അസ്വസ്ഥത പ്രകടിപ്പിച്ചു, ലിപ്‌ലോക് സീന്‍ ചിത്രീകരിച്ച ശേഷം കട്ട് ചെയ്തു

ലിപ്‌ലോക് സീന്‍ ചിത്രീകരിച്ചതിന് ശേഷം സിനിമയില്‍ നിന്നും ഒഴിവാക്കി. യ സംഭവത്തെ . ‘ആര്യന്‍’ എന്ന സിനിമയിലെ സീനിനെ കുറിച്ച് പറഞ്ഞ് നടന്‍ വിഷ്ണു വിശാല്‍ ആണ് പറഞ്ഞത്. നടി മാനസ ചൗധരി ലിപ്‌ലോക് സീനില്‍ അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് അത് നീക്കം ചെയ്തത് എന്നാണ് വിഷ്ണു വിശാല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട പരിപാടിയിലാണ് നടന്‍ സംസാരിച്ചത്.

ആര്യന്‍ സിനിമയില്‍ ഒരു ഗാനം പ്ലാന്‍ ചെയ്തിരുന്നു. അതൊരു റൊമാന്റിക് നമ്പര്‍ ആയിരുന്നു. അതിലൊരു ലിപ്‌ലോക്ക് സീന്‍ ഉണ്ടായിരുന്നു. ഈ രംഗം ചിത്രീകരിച്ചതിന് ശേഷം മാനസ സംവിധായകന്റെ അടുത്ത് പോയി ആശങ്ക പ്രകടിപ്പിച്ചു. ഇങ്ങനെയൊരു രംഗം പാട്ടില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അവര്‍ സംവിധായകനോട് പറഞ്ഞു.

സംവിധായകന്‍ ഇത് എന്നോട് പറഞ്ഞു. മാനസ എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസിലായി. നമ്മള്‍ അങ്ങനെയൊന്നും ചിത്രീകരിക്കുന്നില്ലെന്നും പാട്ടിനെ തികച്ചും വ്യത്യസ്തമായ രീതിയിലാണ് സമീപിക്കാന്‍ പോകുന്നതെന്നും ഞാന്‍ ഉടന്‍ തന്നെ സംവിധായകനോട് പറഞ്ഞു. സിനിമയുടെ എഡിറ്റിങ്ങില്‍, ആ രംഗം നീക്കി.

നിങ്ങള്‍ പറഞ്ഞതിനെ ഞാന്‍ ബഹുമാനിക്കുന്നു. ഒരു അഭിനേത്രി എന്ന നിലയില്‍ നിങ്ങള്‍ നിങ്ങളുടെ ആശയങ്ങള്‍ പങ്കുവച്ചതിനെ ഞാന്‍ മനസ്സിലാക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. സ്ത്രീകളെയും സിനിമയോടുള്ള അവരുടെ മുഴുവന്‍ സമീപനത്തെയും ഞാന്‍ എപ്പോഴും ബഹുമാനിക്കുന്നതുകൊണ്ടാണ് ഇത് പങ്കുവയ്ക്കുന്നത് എന്നാണ് വിഷ്ണു ചടങ്ങളില്‍ വച്ച് മാനസയോട് പറഞ്ഞത്.

അതേസമയം, ക്രൈം ത്രില്ലര്‍ ആയി ഒരുക്കിയ ആര്യന്‍ ഒക്ടോബര്‍ 31ന് ആണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. പ്രവീണ്‍ കെ ആണ് ചിത്രത്തിന്റെ സംവിധാനം. സെല്‍വരാഘവന്‍, ശ്രദ്ധ ശ്രീനാഥ്, മാല പാര്‍വതി, സായ് റോണക്, താരക് പൊന്നപ്പ, അവിനാശ്, അഭിഷേക് ജോസഫ് ജോര്‍ജ് എന്നിവരും ചിത്രത്തിലുണ്ട്.

  • വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി വിസ്മയ മോഹന്‍ലാല്‍
  • കുറ്റാരോപിതര്‍ അമ്മ തലപ്പത്ത് വരില്ല'; വീണ്ടും കുറിപ്പുമായി ശ്വേത മേനോന്‍
  • ദേശീയ ചലച്ചിത്ര അവാര്‍ഡ്: മികച്ച നടന്‍ മമ്മൂട്ടി; ഗായിക വൈക്കം വിജയലക്ഷ്മി
  • പിഴവുകള്‍ തിരുത്തും; 'അമ്മ' അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേതാ മേനോന്‍
  • വിജയ് കൊച്ചിയിലെത്തും; മോഹന്‍ലാലിനൊപ്പം ഓപ്പറേഷന്‍ തൂഫാന്‍ പരിപാടിയില്‍
  • അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജനനായകന്‍ റിലീസ്
  • ഇപ്പോള്‍ ഒരു ഹാപ്പി റിലേഷന്‍ഷിപ്പില്‍; വിവാഹം ഉടനില്ലെന്ന് സാനിയ
  • വിഖ്യാത ഗായിക എസ് ജാനകി വിടവാങ്ങി
  • എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ക്കായി വന്നവനാണ്! കുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്‍
  • പിഷാരടിയോട് വലിയ വിശ്വാസവഞ്ചനയാണ് ശ്വേത കാണിച്ചിരിക്കുന്നതെന്ന് ബീന ആന്റണി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions