യു.കെ.വാര്‍ത്തകള്‍

വിന്റര്‍ ടൈം ആരംഭിക്കുന്നു; ക്ലോക്ക് ഒരു മണിക്കൂര്‍ പിന്നോട്ട് വച്ച് കിടന്നുറങ്ങുക

ലണ്ടന്‍: ബ്രിട്ടീഷ് വിന്റര്‍ ടൈം ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കുന്നതിനാല്‍ ഇന്ന് രാത്രി കിടക്കും മുമ്പ് ക്ലോക്ക് ഒരു മണിക്കൂര്‍ പിന്നോട്ടാക്കി വച്ച് കിടന്നുറങ്ങുക. രാവിലെ ഒരു മണിക്കൂര്‍ കൂടുതല്‍ ലഭിക്കുകയും ചെയ്യും. സ്മാര്‍ട്ട് ഫോണുകളിലും ഡിജിറ്റര്‍ ഗാഡ്ജറ്റുകളിലും എല്ലാം സമയം തനിയെ മാറും.

ഇനി തണുപ്പേറിയ രാത്രികളാണ് ബ്രിട്ടീഷുകാരെ കാത്തിരിക്കുന്നത്. എല്ലാവര്‍ഷവും ഒക്ടോബര്‍ അവസാന ആഴ്ചയിലെ ശനിയാഴ്ച രാത്രിയാണ് സമയം പിറകോട്ട് മാറുന്നത്. അതുപോലെ തന്നെ സമ്മര്‍ ടൈമിലേക്ക് മാറി പകലിന് ഒരു മണിക്കൂര്‍ സമയം കൂടുന്നത് മാര്‍ച്ച് അവസാന ആഴ്ചയിലെ ശനിയാഴ്ച രാത്രിയും. 'സ്പ്രിംങ് ഫോര്‍വേഡ്, ഫാള്‍ ബാക്ക്'എന്ന പ്രയോഗത്തിലൂടെയാണ് ഇംഗ്ലണ്ടില്‍ ഈ സയമമാറ്റം ആളുകള്‍ ഓര്‍ത്തുവയ്ക്കുന്നത്. പകല്‍ വെളിച്ചം നേരത്തെയെത്തുന്നതു പ്രയോജനപ്പെടുത്താനും വൈകിട്ട് ഇരുട്ട് വീഴും മുമ്പ് ജോലി കഴിഞ്ഞ് തിരിച്ചെത്തുന്നതും ലക്ഷ്യമിട്ടാണ് വിന്ററില്‍ ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ പിന്നിലേക്ക് വച്ച് തുടങ്ങിയത്.

ഒരു നൂറ്റാണ്ടിലേറയായി ബ്രിട്ടീഷുകാര്‍ അനുവര്‍ത്തിക്കുന്ന രീതിയാണ് വേനല്‍ക്കാലത്തെയും തണുപ്പുകാലത്തെയും ഈ സമയമാറ്റം. 1916ല്‍ ഒന്നാം ലോകമഹായുദ്ധകാലത്ത് ജര്‍മനിയാണ് ഈ രീതി ആദ്യം അവലംബിച്ചത്. പകലിന് ദൈര്‍ഘ്യം കൂട്ടി ഹീറ്റിങ്ങിനും ലൈറ്റിങ്ങിനുമുള്ള ഇന്ധനം ലാഭിക്കലായിരുന്നു ഇതിന്റെ ലക്ഷ്യം. പിന്നീട് ബ്രിട്ടിഷ് സമ്മര്‍ ടൈം എന്ന പേരില്‍ ബ്രിട്ടനും ഇത് നടപ്പിലാക്കി. ബ്രിട്ടന് പുറമെ സ്വീഡന്‍, ഡെന്മാര്‍ക്ക്, പോളണ്ട് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളും ഈ രീതി പിന്തുടരുന്നുണ്ട്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions