യു.കെ.വാര്‍ത്തകള്‍

100 വര്‍ഷം കൂടെനിന്ന ഉറച്ച സീറ്റില്‍ ലേബര്‍ മൂന്നാമത്; പ്രാദേശിക പാര്‍ട്ടി ഒന്നാമതും റിഫോം യുകെ രണ്ടാമതും

ലേബര്‍ ഗവണ്‍മെന്റിന്റെ സ്ഥിതി വളരെ മോശമാണെന്ന മുന്നറിയിപ്പുകള്‍ ശരിവച്ചു വെയില്‍സ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടി വിജയിച്ചു. റിഫോം യുകെ വിജയിക്കാതിരിക്കാന്‍ വോട്ടു മറിയ്ക്ക നടന്നതുകൊണ്ടു മാത്രമാണ് അവര്‍ വിജയിക്കാതിരുന്നത്.

നൂറ് വര്‍ഷത്തോളം ഉറച്ച സീറ്റായി ലേബറിനൊപ്പം നിന്ന കെയര്‍ഫിലിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പ്ലെയ്ഡ് സിമുറു നാഷണലിസ്റ്റുകളെ വിജയിപ്പിച്ചാണ് വോട്ടര്‍മാര്‍ ഷോക്ക് ട്രീറ്റ്‌മെന്റ് സമ്മാനിച്ചത്. ഈ തോല്‍വി നിരാശാജനകമാണെന്ന് സമ്മതിച്ച സ്റ്റാര്‍മര്‍, ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടി വരുമെന്നും വ്യക്തമാക്കി.

റിഫോം യുകെയുടെ വിജയം തടയാന്‍ ഒരു വിഭാഗം വോട്ടര്‍മാര്‍ തന്ത്രപരമായി വോട്ട് മറിച്ചതാണ് പ്ലെയ്ഡ് സിമുറുവിന് ജയം സമ്മാനിച്ചത്. വെയില്‍സ് നാഷണലിസ്റ്റുകള്‍ 47 ശതമാനം വോട്ട് നേടിയപ്പോള്‍ നിഗല്‍ ഫരാഗിന്റെ പാര്‍ട്ടി 36 ശതമാനം വോട്ട് കരസ്ഥമാക്കി രണ്ടാമതെത്തി.

കേവലം 11 ശതമാനം വോട്ടുമായി വളരെ മോശം പ്രകടനമാണ് ലേബര്‍ കാഴ്ചവച്ചത്. 1918 മുതല്‍ ലേബര്‍ എംപിയെ മാത്രം വെസ്റ്റ്മിന്‍സ്റ്ററിലേക്ക് അയച്ച മണ്ഡലമാണ് കെയര്‍ഫിലി. പൊതുജനങ്ങളുടെ തിരിച്ചടി ഏറെ നിരാശ സമ്മാനിക്കുന്നതായി ഫലങ്ങള്‍ പുറത്തുവന്നതോടെ സ്റ്റാര്‍മര്‍ പ്രതികരിച്ചു.

മാറ്റം സമ്മാനിക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ ലേബര്‍ ഈ വിധത്തില്‍ ഒന്നും ചെയ്തില്ലെന്ന് വെയില്‍സ് ലേബര്‍ നേതാവ് പ്രതികരിച്ചു.

അടുത്ത വര്‍ഷം മെയ് മാസത്തില്‍ വെയ്ല്‍സില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഈ ഉപതെരഞ്ഞെടുപ്പ് ഫലം ലേബര്‍ പാര്‍ട്ടിയെ ആകെ വിറപ്പിച്ചിരിക്കുകയാണ്. ചരിത്രത്തില്‍ ഇതാദ്യമായി ലേബര്‍ പാര്‍ട്ടിക്ക് ഫസ്റ്റ് മിനിസ്റ്റര്‍ സ്ഥാനം നഷ്ടപ്പെടുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions