നാട്ടുവാര്‍ത്തകള്‍

രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളില്‍ ആറ് മാസത്തിനിടെ നിക്ഷേപ തട്ടിപ്പിന് ഇരയായത് 30,000ലധികം പേര്‍

ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ നിക്ഷേപ തട്ടിപ്പിന് ഇരയായത് 30,000ലധികം പേരെന്ന് റിപ്പോര്‍ട്ട്. ആകെ 1500 കോടി രൂപയിലധികം നഷ്ടം തട്ടിപ്പിലൂടെയുണ്ടായതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബര്‍ വിങ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ബെംഗളൂരു, ഡല്‍ഹി-എന്‍സിആര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള 65 ശതമാനം കേസുകളിലും തട്ടിപ്പിനിരയായത് 30നും 60നുമിടയിലുള്ളവരാണ്.

തട്ടിപ്പിലൂടെ ഏറ്റവും കൂടുതല്‍ പണം നഷ്ടമായത് ബെംഗളൂരുവിലാണെന്നാണ് ഇന്ത്യന്‍ സൈബര്‍ ക്രാം കോര്‍ഡിനേഷന്‍ സെന്ററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മൊത്തം നഷ്ടത്തിന്റെ നാലിലൊന്നും ഉണ്ടായത് ബെംഗളൂരുവിലാണ്. ഏറ്റവും കൂടുതല്‍ ആളോഹരി നഷ്ടമുണ്ടായത് ഡല്‍ഹിക്കാണ്. ജോലിയുള്ളവരെ ലക്ഷ്യം വെച്ചാണ് നിക്ഷേപക തട്ടിപ്പ് നടത്തുന്നത്. ഇത്തരക്കാരുടെ പണം നേടണമെന്ന ആഗ്രഹത്തെയാണ് തട്ടിപ്പുകാര്‍ മുതലെടുക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

എന്നാല്‍ മുതിര്‍ന്ന പ്രായക്കാരെയും തട്ടിപ്പുകാര്‍ വെറുതെ വിടാറില്ല. തട്ടിപ്പിനിരയായവരില്‍ ഏകദേശം 2,829 പേരും 60ന് മുകളില്‍ പ്രായമുള്ളവരാണ്. തട്ടിപ്പ് നടത്താന്‍ നിരവധി ഡിജിറ്റല്‍ ചാനലുകള്‍ സൈബര്‍കുറ്റവാളികള്‍ ഉപയോഗിക്കുന്നുണ്ട്. 20 ശതമാനം കേസുകളിലും സൈബര്‍ കുറ്റവാളികള്‍ ഉപയോഗിച്ചത് ടെലഗ്രാമും വാട്സ്ആപ്പുമാണ്.

ഈ പ്ലാറ്റുഫോമുകളിലും എന്‍ക്രിപ്റ്റഡ് സവിശേഷതയും ഗ്രൂപ്പുകളുണ്ടാക്കാനുള്ള എളുപ്പവും തട്ടിപ്പുകാര്‍ക്ക് കൂടുതല്‍ എളുപ്പമാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

  • ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ പൊലീസ് ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി; പ്രസവത്തിനിടെ യുവതി മരിച്ചു, കുഞ്ഞിന് ഗുരുതരം
  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions