യു.കെ.വാര്‍ത്തകള്‍

റീവ്‌സിന്റെ നികുതിപദ്ധതികള്‍ ഭക്ഷ്യവിലക്കയറ്റത്തിലേക്ക് നയിക്കും; ജീവിതച്ചെലവുകള്‍ കുതിച്ചുയരുമെന്ന് സൂപ്പര്‍മാര്‍ക്കറ്റുകള്‍

നികുതി വരുമാനം കണ്ടെത്തി ഖജനാവില്‍ പണമെത്തിക്കുന്നതിനായുള്ള ഗവേഷണത്തിലാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്സ്. ജനജീവിതം അല്‍പ്പം ദുരിതത്തിലായാലും നികുതി വരുമാനം കണ്ടെത്തുകയാണ് ലക്‌ഷ്യം. എന്നാല്‍ രാജ്യത്ത് ഭക്ഷ്യവിലക്കയറ്റം സൃഷ്ടിക്കാനാണ് ചാന്‍സലറുടെ നികുതി വര്‍ദ്ധന പദ്ധതികള്‍ സഹായിക്കുകയെന്ന് സൂപ്പര്‍മാര്‍ക്കറ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

രാജ്യത്തെ ഒന്‍പത് സുപ്രധാന ഗ്രോസര്‍മാരാണ് ചെലവ് സമ്മര്‍ദങ്ങള്‍ ഉയരുന്നത് ഗ്രോസറി വിലകള്‍ ഉയരുന്നതില്‍ കലാശിക്കുമെന്ന് ചൂണ്ടിക്കാണിച്ച് ചാന്‍സലര്‍ക്ക് കത്തയച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഈ സമ്മര്‍ദം വര്‍ദ്ധിക്കുകയാണ്. ഇത് കൂടുതല്‍ ഉയരുമെന്നാണ് കരുതുന്നത്, ചാന്‍സലര്‍ക്ക് അയച്ച കത്തില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ അറിയിച്ചു.

ലക്ഷക്കണക്കിന് സാധാരണക്കാരായ ജനങ്ങള്‍ ജീവിതച്ചെലവ് പ്രതിസന്ധി നേരിടുന്ന വിഷയം കൂടിയാണിതെന്ന് ഇവര്‍ കത്തില്‍ ചൂണ്ടിക്കാണിച്ചു. ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം തയ്യാറാക്കിയ കത്തില്‍ ആസ്ദ, ടെസ്‌കോ, ആല്‍ഡി, ഐസ്ലാന്‍ഡ്, ലിഡില്‍, മാര്‍ക്‌സ് & സ്‌പെന്‍സര്‍, മോറിസണ്‍സ്, സെയിന്‍സ്ബറീസ്, വെയ്റ്റ്‌റോസ് എന്നിങ്ങനെ സ്ഥാപനങ്ങളുടെ എക്‌സിക്യൂട്ടീവുമാര്‍ ഒപ്പുവെച്ചു.

ഇതിനിടെ ലേബര്‍ ഗവണ്‍മെന്റിന്റെ രണ്ടാം ബജറ്റില്‍ ഒരു വിഷയവും സുരക്ഷിതമല്ലെന്നാണ് മുന്നറിയിപ്പ് പുറത്തുവരുന്നത്. ഇതിനിടെ 2 മില്ല്യണ്‍ പൗണ്ട് മൂല്യമുള്ള പ്രോപ്പര്‍ട്ടികള്‍ക്ക് 1 ശതമാനം ചാര്‍ജ്ജ് ഈടാക്കാന്‍ റീവ്‌സ് തയ്യാറാകുമെന്നാണ് റിപ്പോര്‍ട്ട്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions