യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ വംശജ ലൈംഗീക അതിക്രമത്തിന് ഇരയായി; വംശീയ പീഡനത്തെ തുടര്‍ന്നുള്ള ക്രൂര പീഡനം



വടക്കന്‍ ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ വംശജ എന്നു കരുതപ്പെടുന്ന 20ക്കാരി അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി. സംഭവവുമായി ബന്ധപ്പെട്ട പ്രതി എന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രതിയെ കണ്ടെത്താന്‍ പോലീസ് ജനങ്ങളുടെ സഹായം തേടി. വംശീയവിദ്വേഷത്തെ തുടര്‍ന്നുള്ള ക്രൂരമായ ലൈംഗിക പീഡനം എന്നാണ് സംഭവത്തെ വെസ്റ്റ് മിഡ്ലാന്‍ഡ് പോലീസ് വിശേഷിപ്പിക്കുന്നത്. പ്രതിയെ കണ്ടെത്താന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ഡിറ്റക്റ്റീവ് സൂപ്രണ്ട് റോണന്‍ ടയര്‍ പറഞ്ഞു.

ശനിയാഴ്ച രാത്രി ഏഴരയോടെയാണ് 20 വയസ് പിന്നിട്ട യുവതി അതിക്രമത്തിന് ഇരയായത്. വെളുത്ത വര്‍ഗക്കാരനായ, 30 വയസോളം പ്രായമുള്ള, മുടി പറ്റെ വെട്ടിയ, ഇരുണ്ട നിറത്തിലുള്ള വസ്ത്രം ധരിച്ചയാളാണ് പ്രതി. സംഭവം നടന്ന സമയത്ത് ഇതുവഴി പോയ കാറുകളില്‍ സ്ഥാപിച്ച ഡാഷ്‌കാം ദൃശ്യങ്ങളില്‍ ഇത്തരത്തിലുള്ള ആളുടെ ചിത്രം പതിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് പോലീസ് ആവശ്യപ്പെടുന്നു.

അതിജീവിതയെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പങ്കുവെച്ചിട്ടില്ല. എങ്കിലും ഇത് സിഖ് വനിതയാണ് എന്നാണ് പുറത്തുവരുന്ന വിവരം. അതിജീവിതയ്ക്ക് പ്രതിയെ മുന്‍പരിചയമില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 999 ലേക്ക് വിളിച്ച് വിവരം കൈമാറാന്‍ പൊലീസ് നിര്‍ദ്ദേശിച്ചു.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions