യു.കെ.വാര്‍ത്തകള്‍

യുകെയില്‍ നഴ്‌സുമാര്‍ക്കെതിരായ വംശീയ അതിക്രമങ്ങള്‍ കുത്തനെ ഉയരുന്നു; മൂന്നു വര്‍ഷത്തിനിടെ 55% വര്‍ധന

യുകെയില്‍ നഴ്‌സുമാര്‍ക്കെതിരെ വംശീയ അതിക്രമങ്ങള്‍ കുത്തനെ ഉയരുന്നതായുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മൂന്ന് വര്‍ഷത്തിനിടെ നഴ്‌സുമാര്‍ നേരിട്ടിട്ടുള്ള വംശീയ പീഡന പരാതികള്‍ 55 ശതമാനം വര്‍ധിച്ചതായി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് (ആര്‍.സി.എന്‍) നടത്തിയ പഠനം വ്യക്തമാക്കുന്നു. ഈ വര്‍ഷം മാത്രം ആയിരത്തിലധികം നഴ്‌സുമാര്‍ വംശീയതയെ തുടര്‍ന്ന് സഹായത്തിനായി യൂണിയനുമായി ബന്ധപ്പെട്ടിട്ടുന്നാണ് കണക്ക്. 2022-ല്‍ ഇതേ കാലയളവില്‍ 700 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

റിപ്പോര്‍ട്ടില്‍ വിവരിച്ചിരിക്കുന്ന സംഭവങ്ങള്‍ ആരോഗ്യരംഗത്തെ ഗുരുതരമായ യാഥാര്‍ത്ഥ്യം തുറന്നുകാട്ടുന്നു. ചില നഴ്‌സുമാര്‍ക്ക് അവധി നിഷേധിച്ച് മാനേജര്‍മാരും, മോശം പരാമര്‍ശങ്ങളുമായി സഹപ്രവര്‍ത്തകരും നടത്തുന്ന ഒട്ടേറെ ഞെട്ടിക്കുന്ന സംഭവങ്ങള്‍ ആണ് റിപ്പോര്‍ട്ടില്‍ ഉള്ളത് . രോഗികളും കുടുംബാംഗങ്ങളും നടത്തുന്ന മോശം പരാമര്‍ശം എല്ലാം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

'ആരോഗ്യസംവിധാനത്തിന്റെ ലജ്ജാകരം' എന്നാണ് ആര്‍.സി.എന്‍ ജനറല്‍ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചര്‍ ഇതിനെ വിലയിരുത്തിയത് . തൊഴിലിടങ്ങളില്‍ വംശീയതയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടത് തൊഴില്‍ ദാതാക്കളുടെ നിയമപരമായ ഉത്തരവാദിത്വമാണെന്നും അവര്‍ പറഞ്ഞു.

എല്ലാ ജാതിയിലും മതത്തിലും പെട്ട നഴ്‌സിംഗ് സ്റ്റാഫാണ് ആരോഗ്യരംഗം നിലനില്‍ക്കാന്‍ കാരണമെന്നും കുടിയേറ്റ വിരുദ്ധ പ്രസ്താവനകള്‍ വംശീയതയെ പ്രോത്സാഹിപ്പിക്കുന്നുവെന്നതും റേഞ്ചര്‍ മുന്നറിയിപ്പു നല്‍കി. ഇതിനിടെ ആരോഗ്യ വകുപ്പിന്റെ വക്താവ് എല്ലാ രൂപത്തിലുള്ള വംശീയതക്കെതിരായ അടിയന്തര അവലോകനം ആരംഭിച്ചതായി വ്യക്തമാക്കി.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions