അസോസിയേഷന്‍

ഐ ഒ സി ഇപ്‌സ്വിച്ച് റീജിയന്റെ നേതൃത്വത്തില്‍ ഇന്ദിരാജി അനുസ്മരണം

ലണ്ടന്‍: സ്വന്തം രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി ധീര രക്തസാക്ഷിത്വം വഹിച്ച ഇന്ദിരാജി തന്റെ ഓരോ തുള്ളി ചോരയും ഇന്ത്യക്ക് ശക്തിയും ഊര്‍ജവും പകര്‍ന്ന് നല്‍കിയെന്ന് സജീവ് ജോസഫ് എം എല്‍ എ. ഐ ഒ സി കേരള ചാപ്റ്റര്‍ ഇപ്‌സ്വിച്ച് റീജിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇന്ദിരാജി അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒക്ടോബര്‍ 23നു വൈകുന്നേരം ഇപ്‌സ്വിച്ച് ലെ സെന്റ് ജെയിംസ് ചര്‍ച്ച് ഹാളില്‍ ഇരിക്കൂര്‍ എം എല്‍ എ അഡ്വ.സജീവ് ജോസഫിന്റെ മഹനീയ സാന്നിധ്യത്തില്‍ , റീജിയണ്‍ പ്രസിഡന്റ് ബാബുമങ്കുഴിയിലിന്റെ അധ്യക്ഷതയിലാണ് അനുസ്മരണ സമ്മേളനം നടന്നത്. റീജിയണ്‍ സെക്രട്ടറി അഡ്വക്കേറ്റ് സി പി സൈജേഷ് ഏവരെയും യോഗത്തിലേക്ക് സ്വാഗതംചെയ്തു. വിശിഷ്ടാതിഥിയായി പങ്കെടുത്ത സജീവ് ജോസഫ് യോഗം ഉത്ഘാടനംചെയ്ത് സംസാരിച്ചു.

ടോമി മണവാളന്‍ അച്ചന്‍ ഇന്ദിരാഗാന്ധിയുമായുള്ള അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കിട്ട് സംസാരിച്ചു. ചടങ്ങില്‍ ഇന്ദിരയുടെ ഛായ ചിത്രത്തിന് മുന്‍പില്‍ ഏവരും പുഷ്പാര്‍ച്ചന നടത്തി.

റീജിയണിന്റെ മുന്‍ പ്രസിഡന്റും, നാഷണല്‍ കമ്മിറ്റി അംഗവും അതിലേറെ സജീവപ്രവര്‍ത്തകനുമായ കെ ജി ജയരാജ് ഇന്ദിരാഗാന്ധിയെ അനുസ്മരിച്ചു സംസാരിച്ചു.

റീജിയണ്‍ വൈസ് പ്രസിഡന്റ് നിഷ ജിനീഷ്, ജിജോ സെബാസ്റ്റ്യന്‍, ട്രഷറര്‍ ജിന്‍സ്തുരുത്തിയില്‍ , നാഷണല്‍ ജോയിന്റ് സെക്രട്ടറി വിഷ്ണു പ്രതാപ്, കമ്മിറ്റി അംഗങ്ങളായ ജിനീഷ് ലൂക്കാ, ജോണ്‍സണ്‍ സിറിയക്, നിഷ ജയരാജ് ,ബിജു ജോണ്‍ ,മൊബീഷ്മുരളീധരന്‍ തുടങ്ങിയവര്‍ അനുസ്മരണ ചടങ്ങിന് നേതൃത്വം വഹിച്ചു. കെ ജി ജയരാജ് നന്ദി പ്രകാശിപിച്ചു.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions