പാര്‍ട്ടിയുടെ എതിര്‍പ്പ് തള്ളി കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീയില്‍ ചേര്‍ന്ന വിദ്യാഭ്യാസവകുപ്പ് നടപടിക്കെതിരെ സിപിഐ മന്ത്രിമാര്‍ കാബിനറ്റ് യോഗത്തില്‍ നിന്ന് നിന്ന് വിട്ടു നില്‍ക്കും. 29 ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുക്കില്ല. ബാക്കി നടപടികള്‍ ആലോചിക്കാന്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ വിളിച്ചു. നവംബര്‍ 4 നാണ് സ്റ്റേറ്റ് കൗണ്‍സില്‍ നടക്കുക.
വിഷയം എല്‍ ഡി എഫ് ചര്‍ച്ച ചെയ്യുമെന്ന സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബിയുടെ ഉറപ്പ് പോലും പരിഗണിക്കാതെ ഏകപക്ഷീയമായി ധാരണാ പത്രത്തില്‍ ഒപ്പിട്ടത് അംഗീകരിക്കാനാകില്ലെന്നാണ് സി പി ഐയിലെ പൊതുവികാരം.
സി പി ഐയുടെ കടുത്ത എതിര്‍പ്പിനെ വകവെക്കാതെ മുന്നണിയെയും മന്ത്രിസഭയെയും അറിയിക്കാതെയാണ് കേരളം പി എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടത്. സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് പദ്ധതിയില്‍ ഒപ്പ് വെച്ചത്. ഇതോടെ തടഞ്ഞുവച്ച 1500 കോടിയുടെ എസ് എസ് കെ ഫണ്ട് ഉടന്‍ അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കി. മൂന്ന് തവണ മന്ത്രിസഭയിലടക്കം സി പി ഐ എതിര്‍പ്പ് ഉന്നയിച്ച പദ്ധതിയിലാണ് കേരളം ഇപ്പോള്‍ ചേര്‍ന്നിരിക്കുന്നത്.