യു.കെ.വാര്‍ത്തകള്‍

പ്രവൃത്തി ദിനങ്ങളില്‍ കുട്ടികള്‍ സ്‌കൂളില്‍ എത്താത്തതിന് പിഴ; ബില്ല് ഇന്ന് ചര്‍ച്ചയ്ക്ക്

പ്രവൃത്തി ദിനങ്ങളില്‍ കുട്ടികളെ സ്‌കൂളില്‍ വിടാതെ വിനോദയാത്രയ്ക്കും മറ്റും കൊണ്ടുപോകുന്ന മാതാപിതാക്കള്‍ക്ക് പിഴ ഏര്‍പ്പെടുത്തുന്നത് നിര്‍ത്തലാക്കണമെന്ന പരാതിയടക്കം ബില്ല് പാര്‍ലമെന്റിന്റെ പരിഗണനയില്‍. പത്ത് ദിവസം വരെ മാതാപിതാക്കള്‍ക്ക് പിഴയൊടുക്കാതെ കുട്ടികളെ സ്‌കൂളില്‍ അയയ്ക്കാതിരിക്കാനുള്ള അനുവാദം വേണമെന്നാണ് നടാലിയ എലിയട്ട് എന്ന 37കാരിയുടെ ഓണ്‍ലൈന്‍ പരാതിയില്‍ ആവശ്യപ്പെടുന്നത്. ഇതുവരെ 1,80,000 പേരാണ് ഈ പരാതിയില്‍ ഒപ്പിട്ടിരിക്കുന്നത്.

അസുഖബാധിതരായോ അതുപോലുള്ള നിയമപരമായി അനുവദനീയമായ മറ്റ് സാഹചര്യങ്ങളിലോ കുട്ടികള്‍ സ്‌കൂളില്‍ ഹാജരാകാത്തപ്പോള്‍, സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെട്ട് വിവരമറിയിക്കാന്‍ പോലും ഭയമുണ്ടാകുന്നു എന്നാണ് എലിയട്ട് പരാതിയില്‍ പറയുന്നത്.

അതേസമയം, ഹാജര്‍നില കുറയുന്നത് കുട്ടിയുടെ പഠന പുരോഗതിയെ ബാധിക്കും എന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. മാത്രമല്ല, നഷ്ടമായ പാഠഭാഗങ്ങള്‍ പഠിപ്പിക്കാന്‍ ടെം ഒഴിവുദിനങ്ങളില്‍ അധ്യാപകര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഏറുമെന്നും വകുപ്പധികൃതര്‍ വാദിക്കുന്നു.

മതിയായ കാരണമില്ലാതെ കുട്ടികള്‍ സ്‌കൂളില്‍ ഹാജരാകാതിരുന്നാല്‍ മാതാപിതാക്കള്‍ക്ക് 80 പൗണ്ടിന്റെ പിഴ നോട്ടീസാണ് അയയ്ക്കുന്നത്. ഇത് 21 ദിവസങ്ങള്‍ക്കകം അടച്ചില്ലെങ്കില്‍ പിഴ 160 പൗണ്ട് ആയി ഉയരും. ഈ വര്‍ദ്ധിപ്പിച്ച പിഴ 28 ദിവസങ്ങള്‍ക്കകം അടച്ചില്ലെങ്കിലോ, അതല്ലെങ്കില്‍ ഒരു കുട്ടി മൂന്ന് വര്‍ഷത്തില്‍ മൂന്നോ അതിലധികമോ തവണ മതിയായ കാരണങ്ങളാല്‍ സ്‌കൂളില്‍ ഹാജരാകാതിരിക്കുകയോ ചെയ്താല്‍ കാര്യം മജിസ്‌ട്രേറ്റിന് മുന്നിലെത്തും. അവിടെ പിഴ തുക 2500 പൗണ്ടായി വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ചില ഗുരുതര സാഹചര്യങ്ങളില്‍ ജയില്‍ ശിക്ഷ വരെ ലഭിക്കുകയും ചെയ്യാം.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions