ചരമം

ഹെറിഫോഡ് മലയാളി സനല്‍ ആന്റണിയുടെ പൊതുദര്‍ശനം ബുധനാഴ്ച

ഹെറിഫോഡിലെ മലയാളി സമൂഹത്തിനു വേദന സമ്മാനിച്ചു കഴിഞ്ഞ ആഴ്ച നിര്യാതനായ സനല്‍ ആന്റണിയുടെ പൊതുദര്‍ശനം നാളെ (ബുധനാഴ്ച) നടക്കും. ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. യുകെയില്‍ പ്രിയപ്പെട്ടവര്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കുവാനായി നാളെ രാവിലെ 10:30 മുതല്‍ 12:30 വരെ ഔര്‍ ലേഡി ക്യൂന്‍ ഓഫ് മാര്‍ട്ടിയേഴ്‌സ് ആര്‍സി ചര്‍ച്ചില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്ക്കുന്നതായിരിക്കും.

പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തപ്പെടും. പൊതുദര്‍ശന സമയത്ത് സന്ദര്‍ശകര്‍ അവരുടെ വാഹനങ്ങള്‍ ക്രമമായി പാര്‍ക്ക് ചെയ്യണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുകയാണെന്ന് ഹെറിഫോഡ് മലയാളി അസോസിയേഷന്‍ അറിയിച്ചു.

ദേവാലയത്തിന്റെ വിലാസം

Our Lady Queen of Martyrs RC Church, 101 Belmont Road, Hereford, HR2 7JR

കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയ്ക്ക് സമീപം ഇടമറുക് വേലംകുന്നേല്‍ വീട്ടില്‍ സനല്‍ ആന്റണി (41) കുഴഞ്ഞുവീണാണ്‌ വീണാണ്‌ മരണമടഞ്ഞത്. രണ്ട് വര്‍ഷം മുന്‍പാണ് സനല്‍ യുകെയില്‍ എത്തുന്നത്. ഭാര്യ ജോസ്മിക്ക് ഹെറിഫോര്‍ഡിലെ ഫീല്‍ഡ് ഫാം കെയര്‍ ഹോമില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് സനല്‍ കുടുംബമായി യുകെയില്‍ എത്തിയത്. സോന (12), സേറ (8) എന്നിവരാണ് മക്കള്‍. സനലിന്റെ കുടുംബം സിറോ മലബാര്‍ സഭയിലെ അംഗങ്ങളാണ്.

  • ഏക മകനെ തനിച്ചാക്കി കാന്‍സര്‍ പോരാളിയായ മലയാളി നഴ്സ് കാര്‍ഡിഫില്‍ വിടവാങ്ങി
  • പോര്‍ട്‌സ്മൗത്തില്‍ മരണമടഞ്ഞ മിഥുന്‍ ചന്ദ്രന് വിട നല്കി മലയാളി സമൂഹം
  • യുകെ മലയാളി മുരളി ടി നായരുടെ സംസ്‌കാരം ഏപ്രില്‍ ഒന്നിന് ക്രോയിഡോണില്‍
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണമടഞ്ഞു
  • മൈസൂരുവില്‍ ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം; 4 മലയാളികള്‍ക്ക് ദാരുണാന്ത്യം
  • വൂള്‍വര്‍ഹാംപ്ടണ്‍ മലയാളി ബോബച്ചന്‍ ജോസഫ് അന്തരിച്ചു; സ്വാന്‍സിയിലെ ജോണി വിതയത്തിലിന്റെ സംസ്‌കാരവും പൊതുദര്‍ശനവും ഏപ്രില്‍ 9ന്
  • ക്രോയ്ഡോണ്‍ മലയാളി ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു
  • അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് വിടവാങ്ങി; സംസ്‌കാരം തിങ്കളാഴ്ച
  • പ്രസ്റ്റണ്‍ മലയാളി ചാക്കോച്ചന്‍ മാത്യു വിടവാങ്ങി; മരണം നാട്ടില്‍ നിന്നും മടങ്ങിയെത്തിയതിനു പിന്നാലെ
  • സൗത്താംപ്ടണ്‍ മലയാളി രാഹുലിന്റെ പിതാവ് നിര്യാതനായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions