യു.കെ.വാര്‍ത്തകള്‍

രാജ്യത്തെ 90% കൗണ്‍സിലുകളും അഭയാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കും

അനധികൃത കുടിയേറ്റക്കാരെ ഹോട്ടലുകളില്‍ താമസിപ്പിക്കുന്ന നടപടിയില്‍ ജനരോഷം ശക്തമായി ഉയരവേ പുതിയ നീക്കവുമായി സര്‍ക്കാര്‍ .അനധികൃത കുടിയേറ്റക്കാരെ യുകെയില്‍ നിന്ന് നാടുകടത്തണമെന്നും വര്‍ദ്ധിച്ചുവരുന്ന കുടിയേറ്റം രാജ്യത്തിന് തിരിച്ചടിയാണെന്നും പ്രതിഷേധക്കാര്‍ പറയുമ്പോള്‍ അഭയാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കാനാണ് കൗണ്‍സിലുകള്‍ തയാറെടുക്കുന്നത്.

അടുത്ത മാസം മുതല്‍ ഏകദേശം 1,000 അഭയാര്‍ത്ഥികളെ രണ്ട് സൈനിക ബാരക്കുകളിലായി പാര്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നുണ്ട്. സ്‌കോട്ട്ലന്‍ഡിലും തെക്കന്‍ ഇംഗ്ലണ്ടിലും 900 പേരെ താല്‍ക്കാലികമായി പാര്‍പ്പിക്കാന്‍ കഴിയുന്ന രണ്ട് ബാരക്കുകളാണ് തയാറാക്കുന്നത്. ഇന്‍വെര്‍നെസിലെ കാമറൂണ്‍ ബാരക്കിലും കിഴക്കന്‍ സസെക്സിലെ ക്രോബറോ പരിശീലന ക്യാമ്പിലും അഭയാര്‍ത്ഥികളായ പുരുഷന്മാരെ പാര്‍പ്പിക്കുമെന്ന് ഹോം ഓഫീസ് സ്ഥിരീകരിച്ചിരിക്കുകയാണ്.

10,000 കുടിയേറ്റക്കാരെ സൈനിക സ്ഥലങ്ങളില്‍ താമസിപ്പിക്കാന്‍ കഴിയുമെന്നാണ് ഹോം ഓഫീസ് പ്രതീക്ഷിക്കുന്നു.

ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ 90 ശതമാനം കൗണ്‍സിലുകളും അഭയാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കുമെന്ന് ഹോം ഓഫീസിന്റെ രേഖകള്‍ വ്യക്തമാക്കുന്നത്. 2025 അവസാനമാകുമ്പോഴേക്കും ഇത് 92 ശതമാനമായി വര്‍ധിക്കുമെന്നാണ് ഹോം ഓഫീസ് പറയുന്നത്. രാജ്യത്താകെയുള്ള കുടിയേറ്റക്കാരെ പാര്‍പ്പിച്ചിരിക്കുന്ന ഹോട്ടലുകള്‍ അടച്ചുപൂട്ടാന്‍ ലേബര്‍ സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ മറ്റ് 40,000 പേര്‍ക്കു കൂടി ലണ്ടനിലും തെക്കന്‍ ഇംഗ്ലണ്ടിലും കിഴക്കന്‍ ഇംഗ്ലണ്ടിലും വീടുകള്‍ നല്‍കാനും ആലോചിക്കുകയാണ്.

വീടുകള്‍, ഫ്ലാറ്റുകള്‍തുടങ്ങി നിലവില്‍ 46,640 പേര്‍ക്കുള്ള സൗകര്യമാണ് ഈ പദ്ധതിയില്‍ ഒരുക്കുക. ആവശ്യമെങ്കില്‍ മറ്റ് 66,000 പേരെ കൂടി ഉള്‍ക്കൊള്ളിക്കും. കൂടുതല്‍ സൈനിക ആസ്ഥാനങ്ങളും ഒഴിഞ്ഞുകിടക്കുന്ന വീടുകളും ഇതിനായി പ്രയോജനപ്പെടുത്താനാണ് ഹോം ഓഫീസിന്റെ നീക്കം.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions