യു.കെ.വാര്‍ത്തകള്‍

പുതിയ പോളിലും റിഫോം യുകെ മുമ്പില്‍; ടോറികളും ലേബറും ഒപ്പത്തിനൊപ്പം

ലണ്ടന്‍: ഒക്ടോബര്‍ 28ന് പുറത്തു വിട്ട, യു ഗോവിന്റെ ഏറ്റവും പുതിയ സര്‍വ്വേഫലം പ്രകാരം റിഫോം യുകെ 27 ശതമാനം വോട്ടുകള്‍ നേടി മുന്നിലെത്തിയപ്പോള്‍ ലേബര്‍ പാര്‍ട്ടിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും 17 ശതമാനം വോട്ടുകള്‍ വീതം നേടി ഒപ്പത്തിനൊപ്പമാണ്. 16 ശതമാനം വോട്ടുകള്‍ നേടി ഗ്രീന്‍സ് പാര്‍ട്ടി മൂന്നാം സ്ഥാനത്തും 15 ശതമാനം വോട്ടു നേടി ലിബറല്‍ ഡെമോക്രാറ്റുകള്‍ നാലാം സ്ഥാനത്തും എത്തിയപ്പോള്‍ എസ് എന്‍ പിക്ക് ലഭിച്ചത് മൂന്നു ശതമാനം മാത്രം വോട്ടുകളാണ്.

ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ പരമ്പരാഗത ശക്തികളായ ലേബര്‍ പാര്‍ട്ടിക്കും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും കൂടി 34 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത് എന്നതാണ് ഇതില്‍ ശ്രദ്ധേയമായ കാര്യം. 2017 ല്‍ ഈ രണ്ട് പാര്‍ട്ടികള്‍ക്കും കൂടി ലഭിച്ചത് 80 ശതമാനം വോട്ടുകളായിരുന്നു.

ഗ്രീന്‍സിന് അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ആണ് ലഭിച്ചിരിക്കുന്നത്. മാത്രമല്ല, നാല് പ്രധാന പാര്‍ട്ടികള്‍ തമ്മിലുള്ള വോട്ട് വ്യത്യാസം മൂന്ന് പോയിന്റുകള്‍ മാത്രമാണെന്നതും ശ്രദ്ധേയമാണ്.

ഇരുപത്തിയഞ്ച് ശതമാനത്തിലധികം സ്‌കോര്‍ ചെയ്ത റിഫോം യു കെയ്ക്ക് ആയിരിക്കും ഏറ്റവും കൂടുതല്‍ എം പിമാരെ ലഭിക്കുക. എന്നാല്‍, അവര്‍ക്ക് ഒറ്റയ്ക്ക് ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ലാത്ത ഒരു സാഹചര്യമാണ് ഈ അഭിപ്രായ സര്‍വ്വേയിലൂടെ വ്യക്തമാകുന്നത്. ഇലക്ഷന്‍ മാപ്‌സ് ഡോട്ട് യുകെയിലെ പ്രവചനം റിഫോം പാര്‍ട്ടിക്ക് 324 സീറ്റുകള്‍ ലഭിക്കും എന്നാണ്. അതായത് കേവല ഭൂരിപക്ഷത്തിന് രണ്ട് സീറ്റുകള്‍ കൂടി വേണ്ടിവരുന്ന അവസ്ഥ സംജാതമാകും. ലിബറല്‍ ഡെമോക്രാറ്റുകളായിരിക്കും പ്രധാന പ്രതിപക്ഷമെന്നും അതില്‍ പറയുന്നു.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions