സിനിമ

ഗീതു മോഹന്‍ദാസുമായി ഭിന്നത; യാഷിന്റെ 'ടോക്‌സിക്' പ്രതിസന്ധിയില്‍

കന്നഡ സൂപ്പര്‍ സ്റ്റാര്‍ യാഷും ഗീതു മോഹന്‍ദാസും ഒന്നിക്കുന്ന ‘ടോക്‌സിക്’ പ്രതിസന്ധിയിലായതായി വാര്‍ത്തകള്‍ . ചിത്രത്തിന്റെ ഷൂട്ടിങ് അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഗീതു മോഹന്‍ദാസും യാഷും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഷൂട്ടിങ് മാറ്റിവച്ചത് എന്നാണ് തെലുങ്ക്-കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചിത്രം 2026 മാര്‍ച്ച് 19ന്‌ റിലീസ് ചെയ്യും എന്നായിരുന്നു ആദ്യം പറഞ്ഞത്. ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ ഇതുവരെ ചിത്രീകരിച്ച ഭാഗങ്ങളില്‍ യാഷ് പൂര്‍ണ്ണമായും തൃപ്തനല്ല എന്നാണ് വിവരം. കൂടുതല്‍ മാസ്, കമേഴ്സ്യല്‍ ഘടകങ്ങള്‍ ഉള്‍പ്പെടുത്തി ചിത്രം പുനര്‍നിര്‍മ്മിക്കണമെന്ന് യാഷ് അഭിപ്രായപ്പെട്ടതോടെയാണ് സിനിമയുടെ ചിത്രീകരണം അനിശ്ചിത കാലത്തേക്ക് നീട്ടിയത്.

എന്നാല്‍ ഇതില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. അതേസമയം, ടോക്‌സിക്കിന്റെ റിലീസ് കാരണം ബോക്‌സ് ഓഫിസ് ക്ലാഷുകള്‍ ഒഴിവാക്കാന്‍ ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി തന്റെ ‘ലവ് ആന്‍ഡ് വാര്‍’ എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിയിരുന്നു. ഇതിനിടെയാണ് ടോക്‌സിക് നീട്ടിയതായി റിപ്പോര്‍ട്ടുകള്‍ എത്തുന്നത്.

കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് ടോക്‌സിക് നിര്‍മ്മിക്കുന്നത്. മയക്കുമരുന്ന് മാഫിയയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് വിവരം. ചിത്രത്തില്‍ നയന്‍താര നായികയായി എത്തും.

  • ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തമന്നയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
  • ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയ്ക്ക് സംഗീത ലോകത്തിന്റെ വിട
  • ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി പേടിച്ചു തിരിഞ്ഞോടി വിജയ്
  • 'ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാര്‍ സിനിമ എടുക്കും', കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്: സജിത മഠത്തില്‍
  • റീലീസിനു മുമ്പ് വിജയ് ചിത്രം 'ജനനായകന്‍' ഫുള്‍ എച്ച്ഡി പതിപ്പ് പുറത്തായി
  • ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം
  • അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; രഞ്ജിത്തിന്റെ അറസ്റ്റില്‍ പാര്‍വതി തിരുവോത്ത്
  • വ്യക്തിജീവിതം ലക്ഷ്യംവെച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു- വിജയ്
  • വോട്ടു ചെയ്യാന്‍ സാധിക്കും, ഇടക്കാല ജാമ്യമില്ല: രഞ്ജിത്തിന്റെ ആവശ്യങ്ങള്‍ തള്ളി
  • ഡയറക്‌ടേഴ്‌സ് യൂണിയനില്‍ നിന്നും റൈറ്റേഴ്സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ മാറ്റിനിര്‍ത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions