ചരമം

കുര്‍ബാന കഴിഞ്ഞു പള്ളിയില്‍ നിന്ന് മടങ്ങവേ യുകെയില്‍ മലയാളി യുവാവ് സൈക്കിള്‍ അപകടത്തില്‍ മരിച്ചു


യുകെയില്‍ കുര്‍ബാന കഴിഞ്ഞു പള്ളിയില്‍ നിന്ന് മടങ്ങവേ മലയാളി യുവാവ് സൈക്കിള്‍ അപകടത്തില്‍പ്പെട്ടു മരണമടഞ്ഞു. യുകെയിലെ ഹെക്സ്റ്റബിളില്‍ താമസിക്കുന്ന പുത്തന്‍വീട്ടില്‍ ജോഷി സ്റ്റീഫന്‍(42) ആണ് മരണമടഞ്ഞത്.

ഡാര്‍ട്ഫോര്‍ഡിലുള്ള സെന്റ് ആന്‍സ്ലം പള്ളിയില്‍ നിന്നും രണ്ടുദിവസം മുമ്പ് രാത്രി എട്ടുമണിക്കുള്ള കുര്‍ബാനയ്ക്കു ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജോഷിയുടെ സൈക്കിള്‍ അപകടത്തില്‍പ്പെട്ടാണ് മരണം സംഭവിച്ചത്. ബെംഗളൂരുവില്‍ നിന്നുള്ള മലയാളിയാണ്. ബെംഗളൂരു രാമമൂര്‍ത്തി നഗറിലെ സെന്റ് മേരീസ് സിറോ മലബാര്‍ പള്ളി ഇടവകാംഗമാണ്.

എഫ്ഐഎസ് ഗ്ലോബല്‍ എന്ന കമ്പനിയില്‍ കംപ്ലയന്‍സ് അനലിസ്റ്റ് ആയി ജോലി ചെയ്തുവരികയായിരുന്നു. സൗത്ത് ഈസ്റ്റ് ലണ്ടനിലെ ഹെക്സ്റ്റബിളില്‍ താമസിക്കുന്ന ജോഷി ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ സെന്റ് മാര്‍ക്ക് മിഷന്‍ ഇടവകാംഗവുമായിരുന്നു.

മാതാപിതാക്കള്‍: സ്റ്റീഫന്‍-മരീന പുത്തന്‍വീട്ടില്‍. സഹോദരന്‍ ജോണി. സംസ്കാരം പിന്നീട്.

  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  • യോവില്‍ വിട പറഞ്ഞ അങ്കമാലി സ്വദേശിക്ക് യാത്രാമൊഴി; സംസ്‌കാരം നാട്ടില്‍
  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions