യു.കെ.വാര്‍ത്തകള്‍

അഭയാര്‍ത്ഥി അപേക്ഷ തള്ളി; പ്രതികാരമായി ബാങ്കിലെത്തി ഇന്ത്യന്‍ വംശജനെ കുത്തിക്കൊന്നു, കുറ്റവാളിക്ക് 25 വര്‍ഷം ജയില്‍

അഭയാര്‍ത്ഥി അപേക്ഷ തള്ളിയതിന് പ്രതികാരം തീര്‍ക്കാന്‍ ഇതുമായി യാതൊരു ബന്ധവുമില്ലാത്ത ആളെ കുത്തിക്കൊന്ന ചാനല്‍ കുടിയേറ്റക്കാരന് ജയില്‍ശിക്ഷ. 500 പേരെയെങ്കിലും കൊല്ലുമെന്ന് ഭീഷണി മുഴക്കിയ സൊമാലിയന്‍ പൗരന്‍ ഹെയ്ബി കാബ്ഡിറാക്‌സ്മാന്‍ നൂറാണ് ഡെര്‍ബിയിലെ ലോയ്ഡ്‌സ് ബാങ്കിന്റെ ബ്രാഞ്ചിലെത്തിയ 37-കാരന്‍ ഗുര്‍വീന്ദര്‍ സിംഗ് ജോഹലിനെ കുത്തിക്കൊലപ്പെടുത്തിയത്.

വെസ്റ്റ് ബ്രോംവിച്ചില്‍ ഭാര്യക്കൊപ്പം താമസിച്ചിരുന്ന ജോഹല്‍ മൂന്ന് മക്കളുടെ പിതാവായിരുന്നു. വിവിധ ബിസിനസ്സുകള്‍ ചെയ്തിരുന്ന ഈ ഇന്ത്യന്‍ വംശജന്‍ ജോലിക്കാര്‍ക്ക് നല്‍കാനുള്ള ശമ്പളം പിന്‍വലിക്കാന്‍ ബാങ്കിലെത്തിയതായിരുന്നു. ഈ സമയത്താണ് ആരെയെങ്കിലും കൊല്ലാന്‍ ലക്ഷ്യമിട്ട് എത്തിയ നൂര്‍ ഇന്ത്യന്‍ വംശജന്റെ നെഞ്ചില്‍ കത്തികുത്തിയിറക്കിയത്.

അതിക്രൂരമായ കൊലപാതകമെന്നാണ് ജഡ്ജ് വിധി പ്രസ്താവിക്കവെ ചൂണ്ടിക്കാണിച്ചത്. ചുരുങ്ങിയത് 25 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് നല്‍കിയത്. തന്റെ ജോലിക്കാര്‍ക്ക് നല്‍കാനുള്ള പണം പിന്‍വലിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലാതിരുന്ന ആളെയാണ് കൊന്നതെന്ന് ജഡ്ജ് കൂട്ടിച്ചേര്‍ത്തു.

നാല് യൂറോപ്യന്‍ രാജ്യങ്ങളില്‍ വിവിധ കുറ്റകൃത്യങ്ങള്‍ ചെയ്തതിന് അന്വേഷിച്ച വ്യക്തിയാണ് യുകെയിലേക്ക് ചെറുബോട്ടിലെത്തി കൊലപാതകം നടത്തിയതെന്ന് വിചാരണ വേളയിലാണ് വ്യക്തമായത്. 2024 ഡിസംബറില്‍ പൊതുസ്ഥലത്ത് പ്രശ്‌നമുണ്ടാക്കിയതിന് യുകെയില്‍ അറസ്റ്റിലായിരുന്നു.

ഒരു ചാരിറ്റിയില്‍ വിളിച്ചപ്പോഴാണ് തനിക്ക് യുകെയില്‍ അവകാശങ്ങള്‍ കിട്ടുന്നില്ലെന്നും, ഇതിന് പകരമായി ആളുകളെ കൊല്ലുമെന്നും ഇയാള്‍ ഭീഷണി മുഴക്കിയത്. ചാരിറ്റി ഈ വിഷയം ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് ആംബലന്‍സ് സര്‍വ്വീസിലും, ഇവിടെ നിന്ന് ഡെര്‍ബിഷയര്‍ പോലീസിനെയും അറയിച്ചെങ്കിലും കൊലപാതകം തടയാനുള്ള നടപടി ഉണ്ടായില്ല.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions