ഫോര്‍ബ്‌സ് ട്രാവല്‍ ഗൈഡ് വെരിഫൈഡ് എയര്‍ ട്രാവല്‍ അവാര്‍ഡ്‌സില്‍ ഈ വര്‍ഷത്തെ മികച്ച ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍ ആയി ദുബായ് ആസ്ഥാനമായി എമിറേറ്റ്‌സ് തിരഞ്ഞെടുക്കപ്പെട്ടു. യുകെ മലയാളി സമൂഹത്തിന്റെ പ്രിയപ്പെട്ട എയര്‍ലൈന്‍ കൂടിയാണ് എമിറേറ്റ്‌സ്.
ഈ വര്‍ഷം അന്താരാഷ്ട്ര തലത്തില്‍ ലഭിച്ച നിരവധി പുരസ്‌കാരങ്ങള്‍ക്കും ബഹുമതികള്‍ക്കും ഒപ്പം എമിറേറ്റ്‌സിന്റെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവല്‍ ആണിത്. കൂടാതെ ഏറ്റവും മികച്ച ഇന്റര്‍നാഷണല്‍ ഫസ്റ്റ് ക്ലാസ്, ഏറ്റവും മികച്ച എയര്‍ലൈന്‍ ലോഞ്ച് എന്നീ വിഭാഗങ്ങളിലും എമിറേറ്റ്‌സ് ഒന്നാമത് എത്തിയിട്ടുണ്ട്.
സ്ഥിരമായി വിമാനയാത്ര ചെയ്യുന്നവര്‍, ആഡംബര യാത്രാ ഉപദേഷ്ടാക്കള്‍, ഫോര്‍ബ്‌സ് ട്രാവല്‍ ഗൈഡ് ഇന്‍സ്പെക്റ്റര്‍മാര്‍ എന്നിവര്‍ നടത്തുന്ന വിശകലനങ്ങളിലൂടെയാണ് ഫോര്‍ബ്‌സ് അവാര്‍ഡുകള്‍ നിര്‍ണ്ണയിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 9,000 പേരാണ് ഈ വര്‍ഷത്തെ സ്റ്റാര്‍ റേറ്റിംഗ് സിസ്റ്റത്തില്‍ ഭാഗഭാക്കായത്. ഏറ്റവും മികച്ച യാത്രാനുഭവമാണ് എമിറേറ്റ്‌സ് നല്‍കുന്നത് എന്നായിരുന്നു പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് ഫോര്‍ബ്‌സ് പ്രതിനിധികള്‍ പറഞ്ഞത്.
2025 ലെ ടൈംസ് ആന്‍ഡ് സണ്‍ഡേ ടൈംസ് ട്രാവല്‍ അവാര്‍ഡുകളിലും മികച്ച ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത് എമിറേറ്റ്‌സ് തന്നെയായിരുന്നു.