ചരമം

കാര്‍ഡിഫില്‍ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു

യുകെ മലയാളി സമൂഹത്തിനു വേദനയായി കാര്‍ഡിഫില്‍ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി കാര്‍ഡിഫിലെ ക്ലിഫ്ടണ്‍ റോഡില്‍ താമസിച്ചുവരികയായിരുന്ന റെജി ജോര്‍ജ് (വയസ് 48) ആണ് ഹൃദയാഘാതം മൂലം ചൊവ്വാഴ്ച ഉച്ചക്ക് മരണപ്പെട്ടത്. മകന്‍ ആല്‍ബി (16) യോടൊപ്പം ആണ് താമസിച്ചിരുന്നത്.

മൂവാറ്റുപുഴയിലെ കയനാട് സ്വദേശിയായ റെജി തച്ചുകുന്നേല്‍ കുടുംബാംഗമാണ്. 2009ല്‍ യുകെയിലെ സൗത്തെന്‍ഡില്‍ എത്തിയ റെജി രണ്ട് വര്‍ഷം മുന്‍പാണ് കാര്‍ഡിഫില്‍ എത്തിയത്. പരേതരായ ടി.എസ്. ജോര്‍ജ്, സറാമ്മ ജോര്‍ജ് എന്നിവരാണ് മാതാപിതാക്കള്‍.

റെജിയുടെ സഹോദരന്‍ റിജോയും കുടുംബവും യുകെയില്‍ നിവാസികളാണ്. റെജിയുടെ ഭൗതീക ശരീരം നാട്ടില്‍ കൊണ്ടുപോകുവാനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. സംസ്‌കാര തീയതി പിന്നീടറിയിക്കുന്നതായിരിക്കും.

റെജിയുടെ ആകസ്മിക വിയോഗത്തില്‍ യുക്മയുടെ ദേശീയ പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍, സെക്രട്ടറി ജയകുമാര്‍, ട്രഷറര്‍ ഷീജോ വര്ഗീസ്, ചാരിറ്റി കോര്‍ഡിനേറ്റര്‍ അലക്‌സ് വര്ഗീസ്, ദേശീയ കമ്മറ്റി അംഗം ബെന്നി അഗസ്റ്റിന്‍ ,കാര്‍ഡിഫ് മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ബിജു പോള്‍, സെക്രട്ടറി സാജു സലിംകുട്ടി, ട്രഷറര്‍ ബിനോ ആന്റണി എന്നിവര്‍ അനുശോചനം അര്‍പ്പിച്ചു.

  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  • യോവില്‍ വിട പറഞ്ഞ അങ്കമാലി സ്വദേശിക്ക് യാത്രാമൊഴി; സംസ്‌കാരം നാട്ടില്‍
  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions