യു.കെ.വാര്‍ത്തകള്‍

ഹീത്രുവില്‍ നിന്ന് തായ്ലാന്‍ഡിലെ ഫുക്കറ്റിലേക്ക് നേരിട്ടു പറക്കാന്‍ വിര്‍ജിന്‍ അറ്റ്‌ലാന്റിക്

ലണ്ടനിലെ ഹീത്രൂവില്‍ നിന്നും തായ്ലാന്‍ഡിലെ ഏറ്റവും വലിയ ദ്വീപായ ഫുക്കറ്റിലേക്ക് വെര്‍ജിന്‍ അറ്റ്‌ലാന്റിക് നേരിട്ടുള്ള സര്‍വ്വീസ് നടത്തുന്നു. 2026 ഒക്ടോബര്‍ 18 മുതലായിരിക്കും സര്‍വ്വീസ് ആരംഭിക്കുക. ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലായിരിക്കും ഒരു ബോയിംഗ് 787-9 ഈ റൂട്ടില്‍ സര്‍വീസ് നടത്തുക. ഇതിനുള്ള ബുക്കിംഗ് ഒക്ടോബര്‍ 30 മുതല്‍ ആരംഭിച്ചിട്ടുണ്ട്. തായ്ലാന്‍ഡിലെ തിരക്കേറിയ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ഫുക്കറ്റ്.

ലണ്ടനില്‍ നിന്നും ഫുക്കറ്റിലേക്കുള്ള യാത്ര 12 മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും എന്നാണ് സ്‌കൈ സ്‌കാനര്‍ പറയുന്നത്. മാത്രമല്ല, ഇടയില്‍ ഒരു സ്റ്റോപ്പും ഉണ്ടായിരിക്കും. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള സമയത്ത് ടി യു ഐ മാഞ്ചസ്റ്ററില്‍ നിന്നും ഗാറ്റ്വിക്കില്‍ നിന്നും ഇപ്പോള്‍ തന്നെ ഫുക്കറ്റിലേക്ക് നേരിട്ടുള്ള സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. 999 പൗണ്ട് മുതലാണ് വെര്‍ജിന്‍ അറ്റ്‌ലാന്റിക്കിന്റെ പാക്കേജ് ഹോളിഡേ നിരക്കുകള്‍ ആരംഭിക്കുന്നത്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions