നാട്ടുവാര്‍ത്തകള്‍

കാറില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് കാനഡയിലെ എഡ്മണ്ടണില്‍ ഇന്ത്യന്‍ വംശജനെ മര്‍ദിച്ച് കൊലപ്പെടുത്തി

കാനഡയിലെ എഡ്മണ്ടണില്‍ ഇന്ത്യന്‍ വംശജനെ മര്‍ദിച്ച് കൊലപ്പെടുത്തി. ബിസിനസുകാരനായ അര്‍വി സിംഗ് സാഗു (55)ആണ് കൊല്ലപ്പെട്ടത്. പ്രതി കൈല്‍ പാപ്പിനെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അഞ്ചാം ദിവസമാണ് അര്‍വി സിംഗ് സാഗു മരിച്ചത്. ഇദ്ദേഹത്തിന്റെ മക്കളെ സഹായിക്കുന്നതിനും ജീവിത ചിലവുകളും ശവസംസ്‌കാര ചെലവുകളും വഹിക്കുന്നതിനുമായി അര്‍വി സിംഗ് സാഗുവിന്റെ സുഹൃത്ത് ഒരു ഫണ്ട് റൈസര്‍ ആരംഭിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 19 നാണ് സംഭവം നടന്നത്. രാത്രി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം കാമുകിക്കൊപ്പം പാര്‍ക് ചെയ്ത തന്റെ കാറിലേക്ക് മടങ്ങുകയായിരുന്നു അര്‍വി സിംഗ് സാഗു. ഈ സമയത്താണ് തന്റെ കാറില്‍ കൈല്‍ പാപ്പിന്‍ മൂത്രമൊഴിക്കുന്നത് ഇദ്ദേഹം കണ്ടത്. ഇരുവരും തമ്മില്‍ മുന്‍പരിചയമില്ലെന്നാണ് വിവരം. 'ഹേയ്, നീ എന്താണ് ചെയ്യുന്നത്?' എന്ന് അര്‍വി സിംഗ് സാഗു, കൈല്‍ പാപ്പിനോട് ചോദിച്ചു. 'എനിക്ക് വേണ്ടതെന്തും ഞാന്‍ ചെയ്യും' എന്നായിരുന്നു ഇയാളുടെ മറുപടി. തുടര്‍ന്ന് പ്രതി നടന്നുവന്ന് അര്‍വി സിംഗ് സാഗുവിന്റെ തലയില്‍ ഇടിച്ചു.

അടിയേറ്റ് നിലത്ത് വീണ ഇദ്ദേഹത്തിന്റെ ബോധം പോയി. ഭയന്ന കാമുകി, പിന്നാലെ പൊലീസിനെ വിളിച്ചു. അബോധാവസ്ഥയിലായിരുന്ന അര്‍വി സിംഗ് സാഗുവിനെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. അത്യാസന്ന നിലയില്‍ ചികിത്സയില്‍ കഴിഞ്ഞ ഇദ്ദേഹം അഞ്ചാം ദിവസം മരിച്ചു. കൊല്ലപ്പെട്ട അര്‍വി സിംഗ് സാഗുവിന് രണ്ട് മക്കളുണ്ട്. ഇവരുടെ പഠനത്തിനും ജീവിത ചിലവിനുമായാണ് നല്ലവരായ മനുഷ്യരോട് സംഭാവന ആവശ്യപ്പെട്ട് അര്‍വി സിംഗ് സാഗുവിന്റെ അടുത്ത സുഹൃത്തായ വിന്‍സെന്റ് റാം രംഗത്ത് വന്നത്.

  • ഏഴാം നാള്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  • കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് പ്രോസിക്യൂഷന്‍; വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
  • നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
  • രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുതിയ പരാതി; ക്രൂരമായി ചൂഷണം ചെയ്‌തെന്ന് 23കാരി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions