യു.കെ.വാര്‍ത്തകള്‍

വാടക ലൈസന്‍സ് വെട്ടിപ്പില്‍ റീവ്‌സിന് തിരിച്ചടിയായി ഇമെയിലുകള്‍, സംരക്ഷിച്ചു സ്റ്റാര്‍മര്‍

യുകെയില്‍ വീട് വാടകയ്ക്ക് കൊടുക്കുന്നതിന് മാനദണ്ഡങ്ങള്‍ പാലിച്ചല്ലെങ്കില്‍ പിടിവീഴും. അല്ലാത്ത പക്ഷം പിഴ മാത്രമല്ല ചിലപ്പോള്‍ ജയിലിലും കിടക്കേണ്ടി വരും. എന്നാല്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവേണ്ട ഇവിടെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് തന്നെ വാടക ലൈസന്‍സ് വെട്ടിപ്പില്‍പ്പെട്ടിരിക്കുകയാണ്. അവരുടെ കുടുംബ വീട് വാടകയ്ക്ക് നല്‍കുന്നതിന് മുന്‍പ് കൗണ്‍സിലില്‍ നിന്നും ലൈസന്‍സ് നേടിയില്ലെന്നതാണ് ഇപ്പോഴത്തെ വിവാദത്തിന് കാരണം.
അബദ്ധം പിണഞ്ഞതായി സമ്മതിച്ച റീവ്‌സിനൊപ്പം നിലയുറപ്പിച്ച് പ്രധാമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ചാന്‍സലറെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ലൈസന്‍സ് വേണമെന്ന് അറിഞ്ഞില്ലെന്ന റീവ്‌സിന്റെ വാദം തെറ്റാമെന്ന് ഇമെയിലുകള്‍ വെളിപ്പെടുത്തിയതോടെ വിവാദം ആളിക്കത്തുകയാണ്. ലെറ്റിംഗ് ഏജന്‍സ് ഇതുസംബന്ധിച്ച് റീവ്‌സിന്റെ ഭര്‍ത്താവിന് അയച്ച ഇമെയിലിലാണ് സൗത്ത്‌വാര്‍ക്ക് കൗണ്‍സിലിന്റെ നിയപ്രകാരം ലൈസന്‍സ് വേണമെന്ന് വ്യക്തമാക്കിയിരുന്നത്.

പ്രധാനമന്ത്രിയുടെ പിന്തുണയുടെ പേരില്‍ വിഷയം ഒതുക്കാനാണ് ശ്രമമെങ്കിലും 38,000 പൗണ്ട് വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് തിരികെ നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ഏതായാലുംആന്‍ഡ്രൂവിന്റെ രാജകുമാരന്‍ പട്ടം പിടിച്ചെടുത്ത വാര്‍ത്തയില്‍ രാജ്യം ശ്രദ്ധിച്ചിരിക്കുന്നതിന്റെ ആശ്വാസത്തിലാണ് ഡൗണിംഗ് സ്ട്രീറ്റ്.

സൗത്ത് ലണ്ടന്‍ ഡള്‍വിച്ചിലെ വീട് വാടകയ്ക്ക് നല്‍കാനുള്ള സെലക്ടീവ് ലൈസന്‍സ് നേടുന്നതിലാണ് ചാന്‍സലര്‍ പരാജയപ്പെട്ടത്. ബ്രിട്ടനിലെ വിവിധ ഭാഗങ്ങളിലായി ലാന്‍ഡ്‌ലോര്‍ഡ്‌സ് പാലിക്കേണ്ട 180 നിയമങ്ങളും, 400 റെഗുലേഷനുകളുമാണ് നിലവിലുള്ളത്. വീട് നിലകൊള്ളുന്ന മേഖല അനുസരിച്ചാണ് ഇതില്‍ മാറ്റം വരിക. ഗ്യാസ് ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്ന് ഉറപ്പിക്കാന്‍ ഗ്യാസ് സേഫ്റ്റ് ഇന്‍ഫെക്ഷന്‍ നടത്തിയില്ലെങ്കില്‍ 6000 പൗണ്ട് പിഴയും, ആറ് മാസം ജയിലും വരെ ശിക്ഷ കിട്ടാനുള്ള വകുപ്പുമുണ്ട്.

ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്ന റീവ്സിനു ധനകമ്മിയും ടാക്സ് ഭാരവും വെല്ലുവിളി ആകുമ്പോഴാണ് മറുവശത്തു വിവാദവും ശക്തമാവുന്നത്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions