നാട്ടുവാര്‍ത്തകള്‍

അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം തട്ടിപ്പല്ലെന്ന് മുഖ്യമന്ത്രി; തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള പിആര്‍ എന്ന് സതീശന്‍

നവകേരളത്തിലേക്കുള്ള ചവിട്ടുപടിയാണ് അതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപനം തട്ടിപ്പല്ല യാഥാര്‍ഥ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അസാധ്യം എന്നൊന്ന് ഇല്ലെന്ന് തെളിഞ്ഞു. അതിദാരിദ്ര്യ അവസ്ഥയെ കേരളം മറികടന്നു. ഫലപ്രദമായ ഇടപെടലുകള്‍ ഇനിയും തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ കേരളത്തിന്റെ ഉദയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ച‌ടങ്ങിലാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍. അതിദാരിദ്ര്യാവസ്ഥയെ മറികടന്നത് നാടിന്റെ സഹകരണത്തോടെയാണ്. ഫലപ്രദമായ ഇടപെടലുകള്‍ ഇനിയും തുടരണമെന്നും മുഖ്യമന്ത്രി പ്രസം​ഗത്തില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ജനങ്ങളെ വിഡ്ഢികളാക്കാന്‍ വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന പിആര്‍ ആണ് അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഈ പൊള്ളത്തരം പ്രതിപക്ഷം തുറന്നുകാട്ടുമെന്നും നിയമസഭാ സമ്മേളനം സര്‍ക്കാര്‍ പ്രഹസനമാക്കിയെന്നും വി ഡി സതീശന്‍ പറഞ്ഞു. പ്രത്യേക നിയമസഭാ സമ്മേളനം ബഹിഷ്‌കരിച്ചതിന് ശേഷമാണ് പ്രതികരണം.

അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന പ്രഖ്യാപനം കേന്ദ്രം പ്രഖ്യാപിക്കുന്ന പദ്ധതിയില്‍ നിന്നും കേരളം പുറത്താകാന്‍ ഇടയാക്കുമെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. ദരിദ്രരില്‍ അതിദരിദ്രരെ തീരുമാനിച്ച് കേന്ദ്രം എഎവൈ പ്രകാരമുള്ള 5,95,000 കാര്‍ഡുകള്‍ ഇവിടെ വിതരണം ചെയ്തുവെന്നാണ് സര്‍ക്കാര്‍ നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ പറയുന്നത്. ആ കാര്‍ഡുകള്‍ അനുസരിച്ച് 5,95,000 അതിദരിദ്രര്‍ കേരളത്തിലുണ്ട്. തിരുവനന്തപുരത്ത് ഒരാള്‍ പട്ടിണികൊണ്ട് മരിച്ചുവെന്നാണ് ഇന്നത്തെ വാര്‍ത്ത. അവര്‍ ഈ പട്ടികയില്‍പ്പെട്ടിട്ടില്ലേ എന്നും വി ഡി സതീശന്‍ ചോദിച്ചു.

ഒരു ചര്‍ച്ചയുമില്ലാതെ കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന് പ്രഖ്യാപിക്കാനാണ് നിയമസഭ വിളിച്ചുകൂട്ടിയത്. മുഖ്യമന്ത്രി പ്രഖ്യാപിക്കും, നമ്മള്‍ അത് കേള്‍ക്കണം. എല്ലാ മാധ്യമങ്ങളിലും കോടികള്‍ മുടക്കി പരസ്യം നല്‍കിയ കാര്യമാണ് നിയമസഭാംഗങ്ങളെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. അതുകൊണ്ടുകൂടിയാണ് ബഹിഷ്‌കരിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വെട്ടിപ്പും പച്ച നുണകളുടെ സമാഹരണവുമാണ്. കേരളത്തില്‍ നാലരലക്ഷം പരമദരിദ്രര്‍ ഉണ്ടെന്നാണ് പ്രകടനപത്രികയില്‍ പറഞ്ഞത്. സുപ്രഭാതത്തില്‍ അതെങ്ങനെ 64,000 പേരായി- സതീശന്‍ ചോദിച്ചു.

  • ഏഴാം നാള്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  • കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് പ്രോസിക്യൂഷന്‍; വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
  • നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
  • രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുതിയ പരാതി; ക്രൂരമായി ചൂഷണം ചെയ്‌തെന്ന് 23കാരി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions