യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ ഹൈസ്പീഡ് ട്രെയിനില്‍ കത്തി അക്രമണം; 10 പേര്‍ക്ക് കുത്തേറ്റു, ഗുരുതരമായ പരുക്കുകള്‍, 2 പേര്‍ അറസ്റ്റില്‍

ബ്രിട്ടനെ ഞെട്ടിച്ചു ഇംഗ്ലണ്ടില്‍ ഹൈസ്പീഡ് ട്രെയിനില്‍ കത്തി അക്രമണം.പത്ത് പേര്‍ക്ക് കുത്തേറ്റു. കേംബ്രിഡ്ജ്ഷയറില്‍ സഞ്ചരിക്കുകയായിരുന്ന ഹൈസ്പീഡ് ട്രെയിനില്‍ നടന്ന കത്തി ആക്രമണത്തില്‍ ഒന്‍പത് പേരുടേത് അതീവ ഗുരുതരമായ പരുക്കുകള്‍ ആണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. കത്തിക്കുത്ത് നടത്തിയെന്ന് സംശയിക്കുന്ന ആളെ പോലീസ് പിടികൂടി. സംഭവത്തില്‍ തീവ്രവാദ വിരുദ്ധ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേംബ്രിഡ്ജ്ഷയറിലെ ഹണ്ടിംഗ്ടണ്‍ സ്‌റ്റേഷനില്‍ ശനിയാഴ്ച രാത്രി 7.40-ഓടെ ട്രെയിന്‍ നിര്‍ത്തി. ഇവിടെ വലിയ കത്തിയുമായി നിന്ന ഒരാളെ പോലീസ് ടേസര്‍ ചെയ്ത് വീഴ്ത്തി. പീറ്റര്‍ബറോ സ്‌റ്റേഷനില്‍ നിന്നും ട്രെയിന്‍ യാത്ര പുറപ്പെട്ട ശേഷമായിരുന്നു കത്തിക്കുത്ത്.

രണ്ട് പേരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തതായി ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ ഒന്‍പത് പേരുള്‍പ്പെടെ പത്ത് പേരെ ആശുപത്രിയില്‍ എത്തിച്ചതായും അധികൃതര്‍ പറഞ്ഞു. സായുധ പോലീസ്, പാരാമെഡിക്കുകള്‍, എയര്‍ ആംബുലന്‍സ്, ട്രാന്‍സ്‌പോര്‍ട്ട് പോലീസ് എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ സ്‌റ്റേഷനിലേക്ക് കുതിച്ചെത്തി.

ഡോങ്കാസ്റ്ററിനും, ലണ്ടന്‍ കിംഗ്‌സ് ക്രോസിനും ഇടയില്‍ സഞ്ചരിക്കുകയായിരുന്നു ട്രെയിന്‍. പീറ്റര്‍ബറോ സ്‌റ്റേഷന്‍ വിട്ട് പത്ത് മിനിറ്റ് കടക്കുമ്പോഴാണ് അക്രമം ആരംഭിച്ചതെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. യാത്രക്കാര്‍ എമര്‍ജന്‍സി അലാറം മുഴക്കി അപകടസൂചന കൈമാറി.

രക്ഷപ്പെടാനായി ചിതറിയോടിയതോടെ ആളുകള്‍ ആളുകള്‍ക്ക് മുകളിലക്ക് വീണു. ചിലര്‍ക്ക് ടോയ്‌ലെറ്റുകളില്‍ അഭയം തേടേണ്ടിയും വന്നു. ഒരു പ്രതിയെ പോലീസ് ടേസര്‍ ചെയ്ത് വീഴ്ത്തിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവം ഗുരുതര വിഷയമാണെന്ന് വ്യക്തമാക്കിയ പോലീസ് കേസ് അന്വേഷണത്തില്‍ ഭീകരവിരുദ്ധ പോലീസും ചേര്‍ന്നതായി അറിയിച്ചു. ആക്രമണത്തെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മെര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ അപലപിച്ചു.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions