യു.കെ.വാര്‍ത്തകള്‍

കാന്‍സര്‍ ചികിത്സയിലിരിക്കേ കെന്റിലെ മലയാളി നഴ്സ് ആന്‍സി വിടപറഞ്ഞു

കെന്റില്‍ താമസിക്കുന്ന മലയാളി നഴ്സ് ആന്‍സി(46) മരണമടഞ്ഞു. ദീര്‍ഘകാലമായി കാന്‍സര്‍ ചികിത്സയില്‍ ആയിരുന്നു. ഭര്‍ത്താവ് ഡോ പദ്മകുമാറും ഏക മകന്‍ നവീനും അടങ്ങുന്ന ആന്‍സിയുടെ കുടുംബം കെന്റിലെ ജില്ലിങ്ഹാമിലായിരുന്നു താമസം. മുവാറ്റുപുഴ, കല്ലൂര്‍ക്കാട് , മണിയന്ത്രം, മുണ്ടഞ്ചിറ ജോണിന്റെ മകള്‍ ആണ് ആന്‍സി എന്ന് വിളിക്കുന്ന സോണിയ.

ആന്‍സിയുടെ ഒരു സഹോദരനായ ജോണും കുടുംബവും ജില്ലിങ്ഹാമിലാണ് താമസം. ആന്‍സിയുടെ മാതാപിതാക്കളും ഇളയ സഹോദരനും നാട്ടില്‍ നിന്നും കഴിഞ്ഞ ദിവസം യു കെയില്‍ എത്തിയിട്ടുണ്ട്. ആന്‍സിയുടെ സംസ്‌കാരം പിന്നീട് അറിയിക്കും.

2005ലാണ് ആന്‍സി യുകെയില്‍ എത്തുന്നത്. 6 വര്‍ഷം മുന്‍പാണ് കാന്‍സര്‍ രോഗം തുടങ്ങിയത്. ചികിത്സകള്‍ക്ക് ശേഷം ഭേദമായി വരവേ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വീണ്ടും രോഗം മൂര്‍ച്ഛിക്കുകയായിരുന്നു. ജോലി ചെയ്തിരുന്ന ഹോസ്പിറ്റലില്‍ തന്നെ ചികിത്സയിലിരിക്കെ ആണ് കഴിഞ്ഞ ദിവസം ആന്‍സി മരിച്ചത്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions