യു.കെ.വാര്‍ത്തകള്‍

ട്രെയിനിലെ കത്തിക്കുത്ത്; അക്രമിയ്ക്ക് മാനസിക ആരോഗ്യ പ്രശ്‌നങ്ങളെന്ന്

ഹൈസ്പീഡ് ട്രെയിനില്‍ യാത്രക്കാരെ കുത്തിക്കൊല്ലാന്‍ എത്തിയ അക്രമിയ്ക്ക് മാനസിക ആരോഗ്യ പ്രശ്‌നങ്ങളെന്ന് റിപ്പോര്‍ട്ട്. പ്രതി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. കേംബ്രിഡ്ജ്ഷയറിലെ പീറ്റര്‍ബറോയ്ക്കും, ഹണ്ടിംഗ്ടണും ഇടയില്‍ യാത്ര ചെയ്ത ട്രെയിനില്‍ വെച്ചാണ് കത്തിക്കുത്ത് അരങ്ങേറിയത്. പീറ്റര്‍ബറോയില്‍ നിന്നുള്ള 32-കാരനായ ബ്രിട്ടീഷ് പൗരനാണ് ചോദ്യം ചെയ്യല്‍ നേരിടുന്നത്. അക്രമത്തിന് തീവ്രവാദ ബന്ധമില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.

പീറ്റര്‍ബറോയില്‍ നിന്നും ട്രെയിന്‍ വിട്ടതിന് പിന്നാലെ 14 മിനിറ്റോളം യാത്രക്കാരെ മുള്‍മുനയിലാക്കി അക്രമം അരങ്ങേറി. കുത്തേറ്റ യാത്രക്കാര്‍ക്ക് രക്ഷപ്പെടാന്‍ മാര്‍ഗ്ഗമില്ലാതെ കാര്യേജിലൂടെ ഓടേണ്ടിവന്നു. അപകടം മനസ്സിലാക്കിയ ട്രെയിന്‍ ഡ്രൈവര്‍ സ്റ്റോപ്പില്ലാത്ത ഹണ്ടിംഗ്ടണ്‍ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം നം.2-ല്‍ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.

പ്ലാറ്റ്‌ഫോമില്‍ കാത്തുനിന്ന പോലീസ് വലിയ കത്തിയുമായി എത്തിയ അക്രമിയെ ടേസര്‍ ചെയ്ത് വീഴ്ത്തി. അറസ്റ്റിലായ മറ്റൊരാള്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന് തിരിച്ചറിഞ്ഞ് മോചിപ്പിച്ചിട്ടുണ്ട്. ആശുപത്രിയില്‍ നിന്നും അഞ്ച് പേരെ ചികിത്സ പൂര്‍ത്തിയായി പുറത്തുവിട്ടിട്ടുണ്ട്.

അതേസമയം, സ്വന്തം ജീവന്‍ പോലും പണയം വെച്ച് അക്രമിയെ നേരിട്ട റെയില്‍ ജീവനക്കാരന് അതീവ ഗുരുതരമായ പരുക്കുകള്‍ ഏല്‍ക്കുകയും ചെയ്തു. റെയില്‍ ജീവനക്കാരന്റെ സമയോചിതമായ ഇടപെടലാണ് നിരവധി ജീവനുകള്‍ രക്ഷപ്പെട്ടതെന്ന് പോലീസ് പറയുന്നു.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions