യു.കെ.വാര്‍ത്തകള്‍

തനിക്ക് ലഭിച്ചത് പാപ്പരായ പാര്‍ട്ടിയുടെ നേതൃസ്ഥാനമെന്ന് കെമി ബാഡ്നോക്ക്

ലണ്ടന്‍: തെരഞ്ഞെടുപ്പിലെ വലിയപരാജയത്തിന് ശേഷം താന്‍ നേതൃസ്ഥാനത്ത് എത്തുമ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പാപ്പരാകുന്നതിന്റെ വക്കിലായിരുന്നു എന്ന് നേതാവ് കെമി ബാഡ്നോക്ക്. ആഭ്യന്തര പ്രശ്നങ്ങളാല്‍ ഉലയുന്ന ഒരു പാര്‍ട്ടിയെയാണ് തനിക്ക് നയിക്കാനായി കിട്ടിയതെന്നും അവര്‍ പറഞ്ഞു. ചരിത്ര പരാജയത്തിന് ശേഷം ഫണ്ടിങ് നിലയ്ക്കുന്ന അവസ്ഥയിലായി. പാര്‍ട്ടി നേതൃസ്ഥാനത്ത് എത്തിയതിന്റെ ഒന്നാം വാര്‍ഷികത്തോടനൂബന്ധിച്ച് ബി ബി സിയുടെ ന്യൂസ് കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ചുമതലയേറ്റ ആദ്യ മാസങ്ങളില്‍ കഠിനാദ്ധ്വാനം ചെയ്യേണ്ടി വന്നുവെന്നും അവര്‍ പറഞ്ഞു. ഇത്, തന്റെ സംഘം ജോലിയൊന്നും ചെയ്യുന്നില്ല എന്നൊരു പ്രതീതി പാര്‍ട്ടിക്കുള്ളില്‍ ഉണ്ടാകാന്‍ ഇടയായെന്നും അവര്‍ പറഞ്ഞു. എന്നാല്‍, തനിക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ലെന്നും പണമില്ലാതെ പാര്‍ട്ടിക്ക് ഒരിഞ്ചു പോലും മുന്നോട്ട് പോകാനാവില്ലെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പാപ്പരാകാന്‍ ഉള്ള സാധ്യത ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഉവ്വ് എന്നായിരുന്നു അവരുടെ മറുപടി. എന്നാല്‍, അത്തരമൊരു സാഹചര്യത്തിന് എത്രമാത്രം അടുത്തെത്തി എന്ന് അവര്‍ വ്യക്തമാക്കിയില്ല. എന്നാല്‍, പാര്‍ട്ടിക്ക് സംഭാവനകള്‍ നല്‍കിയിരുന്നവര്‍ പാര്‍ട്ടിയെ വിട്ട് പോകുന്ന സാഹചര്യം ഉണ്ടായിരുന്നു എന്ന് അവര്‍ സമ്മതിച്ചു.

സ്ഥാനമേറ്റ .ആദ്യ മാസങ്ങളില്‍ ചെയ്ത പ്രവൃത്തികളുടെ ഫലം വന്നു തുടങ്ങി എന്നും അവര്‍ പറഞ്ഞു. എന്നാല്‍, ഇപ്പോള്‍, പാര്‍ട്ടി ശക്തമായ ഒരു നിലയിലാണെന്നും അതുകൊണ്ടു തന്നെ ഇപ്പോള്‍ പുതിയ നയങ്ങളും അജണ്ടകളും രൂപീകരിക്കുന്നതിനുള്ള ശ്രമത്തിലാണെന്നും അവര്‍ പറഞ്ഞു. ഒക്ടോബറില്‍ പാര്‍ട്ടി സമ്മേളനത്തില്‍ സംസാരിക്കവെ സ്റ്റാമ്പ് ഡ്യൂട്ടി എടുത്തുകളയുമെന്നും ബ്രിട്ടനെ യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓഫ് ഹ്യുമന്‍ റൈറ്റ്‌സില്‍ നിന്ന് പുറത്ത് കൊണ്ടുവരുമെന്ന് പറഞ്ഞതും അതിന്റെ ഭാഗമായിട്ടായിരുന്നു .

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions