ചരമം

അയര്‍ലന്‍ഡിലെ ഇന്ത്യന്‍ റെസ്റ്റോറന്റ് ഉടമയായ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

അയര്‍ലന്‍ഡിലെ പ്രമുഖ ഇന്ത്യന്‍ റെസ്റ്റോറന്റ് ഉടമയും മലയാളിയുമായ ബിജു വറവുങ്കല്‍ (53) അന്തരിച്ചു. ഹൃദയാഘാതം മൂലം കഴിഞ്ഞദിവസം രാവിലെയായിരുന്നു അന്ത്യം. ഇന്ത്യന്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ സജീവ സാന്നിധ്യമായിരുന്ന ഹോളി ഗ്രെയില്‍ റെസ്റ്റോറന്റ് ഉടമയാണ്. വെക്സ്ഫോര്‍ഡിലെ എന്നിസ്കോര്‍ത്തിയിലായിരുന്നു ബിജുവിന്റെ ഉടമസ്ഥതയിലുള്ള ഹോളി ഗ്രെയില്‍ റെസ്റ്റോറന്റ്.

പാലാ ഭരണങ്ങാനം ചിറ്റാനപ്പാറ വറവുങ്കല്‍ കുടുംബാംഗമാണ്. ഇന്നലെ രാവിലെ പതിവുപോലെ ജിമ്മില്‍ വ്യായാമത്തിനുശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ഉടന്‍മെഡിക്കല്‍ സംഘത്തിന്റെ സഹായം തേടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വാട്ടര്‍ഫോര്‍ഡ് ഹോസ്പിറ്റലിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ ബിന്ദു. മക്കള്‍: അശ്വിന്‍, അര്‍ച്ചന (മെഡിക്കല്‍ വിദ്യാര്‍ത്ഥി, ബള്‍ഗേറിയ).

20 വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചു വരുന്ന ഹോളിഗ്രെയില്‍ സ്ഥാപനങ്ങളെ അയര്‍ലന്‍ഡിലെ ഇന്ത്യന്‍ ഭക്ഷ്യവ്യവസായ മേഖലയിലെ ശ്രദ്ധേയമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ആളായിരുന്നു ബിജു വറവുങ്കല്‍. സംസ്കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.

  • തൈറോയ്ഡിന് ചികിത്സയിലിരിക്കെ കാന്‍സര്‍ സ്ഥിരീകരിച്ചു; മലയാളി വിടവാങ്ങി
  • ഒരു മാസം മുമ്പ് അയര്‍ലന്‍ഡിലെത്തിയ മലയാളി യുവാവ് മരിച്ച നിലയില്‍
  • ബര്‍ക്കിംഗ്‌ഹെഡില്‍ ആദ്യകാല കുടിയേറ്റ മലയാളി അന്തരിച്ചു
  • ആദ്യകാല മലയാളി ഡോക്ടര്‍ അലക്സാണ്ടര്‍ നിക്കോളസ് യുകെയില്‍ അന്തരിച്ചു
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ കാന്‍സര്‍ രോഗ ചികിത്സയിലിരിക്കെ മലയാളി നഴ്സ് വിടവാങ്ങി
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളി യുവതി കാന്‍സര്‍ ബാധിച്ചു മരണമടഞ്ഞു
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളി മരണമടഞ്ഞു
  • കാന്‍സര്‍ ചികിത്സയ്ക്കായി നാട്ടില്‍ പോയ ഓക്‌സ്‌ഫോര്‍ഡ് മലയാളി മരണമടഞ്ഞു
  • സനീഷിന്റെ സംസ്‌കാരം നാട്ടില്‍; പൊതുദര്‍ശനം ഫെബ്രുവരി 7ന് ബ്രാഡ് വെല്‍ ഹാളില്‍
  • ബോള്‍സോവറില്‍ കോട്ടയം സ്വദേശി ലിജു അന്തരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions