യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനിലും ട്രെയിനുകള്‍ സുരക്ഷിതമല്ല; അതിക്രമങ്ങള്‍ മൂന്നിരട്ടി വര്‍ദ്ധിച്ചു

അക്രമത്തിന് പിന്നാലെ ബ്രിട്ടനിലെ ട്രെയിനുകളിലെ സുരക്ഷ പുനരവലോകനം ചെയ്യാന്‍ ഉത്തരവിട്ട് സര്‍ക്കാര്‍. കണക്കുകള്‍ പ്രകാരം ഒരു ദശകത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് രാജ്യത്തെ റെയില്‍ ശൃംഖലകളില്‍ അരങ്ങേറുന്ന അതിക്രമങ്ങള്‍.

ഓഫീസ് ഓഫ് റെയില്‍ & റോഡ് നടത്തിയ പരിശോധനയില്‍ 2014-15 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ വര്‍ഷം മൂവായിരത്തില്‍ നിന്നും പതിനായിരത്തിലേക്കാണ് അക്രമങ്ങള്‍ വര്‍ധിച്ചത്. 2024-25 വര്‍ഷത്തില്‍ 5.4 ശതമാനം വര്‍ധനവാണ് റെയില്‍വെ യാത്രകളില്‍ റിപ്പോര്‍ട്ട് ചെയ്ത കുറ്റകൃത്യങ്ങളില്‍ രേഖപ്പെടുത്തിയതെന്ന് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് പറയുന്നു.

അതേസമയം, 2024-25 വര്‍ഷം അധികൃതര്‍ തെളിയിച്ച കുറ്റകൃത്യങ്ങളുടെ എണ്ണം കേവലം 11.9 ശതമാനമാണ്. ഒരു വര്‍ഷം മുന്‍പത്തെ 12.5 ശതമാനത്തില്‍ നിന്നുമാണ് ഈ ഇടിവ്. ശനിയാഴ്ച രാത്രി എല്‍എന്‍ഇആര്‍ ട്രെയിനില്‍ 11 പേര്‍ക്ക് കുത്തേറ്റതിനെ തുടര്‍ന്നാണ് യുകെ റെയില്‍ സുരക്ഷ റിവ്യൂ ചെയ്യുന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഹെയ്ദി അലക്‌സാന്‍ഡര്‍ പറഞ്ഞു.

ഡോങ്കാസ്റ്ററില്‍ നിന്നും ലണ്ടനിലേക്കുള്ള യാത്രയിലായിരുന്നു 14 മിനിറ്റ് നീണ്ട അക്രമം. ഡ്രൈവറുടെ മനഃസ്സാനിധ്യം മൂലം പോലീസിന് വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന ഹണ്ടിംഗ്ടണ്‍ സ്‌റ്റേഷനിലേക്ക് വഴിതിരിച്ച് വിടുകയായിരുന്നു. 2025 ജൂണ്‍ വരെ കത്തിയും, മൂര്‍ച്ചയുള്ള ആയുധങ്ങളുമായി 394 കേസുകളാണ് ബിടിപി റിപ്പോര്‍ട്ട് ചെയ്തത്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions