സിനിമ

ഡീയസ് ഈറെ 50 കോടി ക്ലബില്‍; പ്രണവിന്റെ കരിയറിലെ ഹാട്രിക് നേട്ടം

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത 'ഡീയസ് ഈറെ' തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണമാന് നേടിക്കൊണ്ടിരിക്കുന്നത്. ഹൊറര്‍ ഴോണറില്‍ എത്തിയ ചിത്രത്തിന് ആദ്യ ദിനം മുതല്‍ തന്നെ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളായിരുന്നു കിട്ടികൊണ്ടിരിക്കുന്നത്. പ്രണവിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമാണ് ഡീയസ് ഈറെയിലെ രോഹന്‍ എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. അതേസമയം കളക്ഷനിലും വമ്പന്‍ കുതിപ്പാണ് ചിത്രം നടത്തുന്നത്.

റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ നിന്ന് മാത്രം 22.36 കോടി രൂപ നേടിയെന്നാണ് പ്രമുഖ ട്രാക്കര്‍മാരായ സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ആഗോള കളക്ഷനായി ചിത്രം 50 കോടിയോളം രൂപ സ്വന്തമാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രണവിന്റെ കരിയറിലെ തുടരെ മൂന്നാം 50 കോടി ചിത്രമായി ഡീയസ് ഈറെ മാറുകയാണ് . നേരത്തെ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം, വര്‍ഷങ്ങള്‍ക്കു ശേഷം എന്നീ ചിത്രങ്ങളിലൂടെ 50 കോടി ക്ലബ്ബില്‍ പ്രണവ് ഇടം നേടിയിരുന്നു.

മോഹന്‍ലാല്‍ ആണ് ആദ്യമായി മലയാളത്തില്‍ നിന്ന് ഹാട്രിക് നേട്ടം സ്വന്തമാക്കിയ ആദ്യ താരം. മലയാളത്തില്‍ ആദ്യമായി 50 കോടി ക്ലബ്ബില്‍ കയറിയ ചിത്രവും മോഹന്‍ലാലിന്റേതാണ്. 2013-ല്‍ പുറത്തിറങ്ങിയ ‘ദൃശ്യ’മാണ് മലയാളത്തിലെ ആദ്യ 50 കോടി ചിത്രം. എമ്പുരാന്‍, തുടരും, ഹൃദയപൂര്‍വം തുടങ്ങിയ സിനിമകളിലൂടെ മോഹന്‍ലാല്‍ ഈ വര്‍ഷം ഈ നേട്ടം നേടിയെങ്കില്‍ പ്രണവ് നാല് വര്‍ഷത്തിന് ഇടയ്ക്കാണ് ചെയ്ത മൂന്ന് സിനിമകളും 50 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കുന്നത്.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രാഹുല്‍ സദാശിവന്‍ തന്നെയാണ്.

  • വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി വിസ്മയ മോഹന്‍ലാല്‍
  • കുറ്റാരോപിതര്‍ അമ്മ തലപ്പത്ത് വരില്ല'; വീണ്ടും കുറിപ്പുമായി ശ്വേത മേനോന്‍
  • ദേശീയ ചലച്ചിത്ര അവാര്‍ഡ്: മികച്ച നടന്‍ മമ്മൂട്ടി; ഗായിക വൈക്കം വിജയലക്ഷ്മി
  • പിഴവുകള്‍ തിരുത്തും; 'അമ്മ' അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേതാ മേനോന്‍
  • വിജയ് കൊച്ചിയിലെത്തും; മോഹന്‍ലാലിനൊപ്പം ഓപ്പറേഷന്‍ തൂഫാന്‍ പരിപാടിയില്‍
  • അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജനനായകന്‍ റിലീസ്
  • ഇപ്പോള്‍ ഒരു ഹാപ്പി റിലേഷന്‍ഷിപ്പില്‍; വിവാഹം ഉടനില്ലെന്ന് സാനിയ
  • വിഖ്യാത ഗായിക എസ് ജാനകി വിടവാങ്ങി
  • എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ക്കായി വന്നവനാണ്! കുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്‍
  • പിഷാരടിയോട് വലിയ വിശ്വാസവഞ്ചനയാണ് ശ്വേത കാണിച്ചിരിക്കുന്നതെന്ന് ബീന ആന്റണി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions