യു.കെ.വാര്‍ത്തകള്‍

ഇലക്ട്രിക് വാഹന ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് റോഡ് ചാര്‍ജിംഗ് ടാക്‌സുമായി റീവ്‌സ്

പ്രകൃതി സൗഹൃദത്തിന്റെ ഭാഗമായി പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കി ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങിയ ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് റോഡ് ചാര്‍ജിംഗ് ടാക്‌സുമായി റേച്ചല്‍ റീവ്‌സ്. വില കൂടുതലായിട്ടും പ്രകൃതി സ്‌നേഹം പരിഗണിച്ചു ഇവി വാഹനങ്ങള്‍ എടുത്തവരെ പോക്കറ്റടിക്കാനാണ് ഇപ്പോള്‍ ചാന്‍സലര്‍ നീക്കം നടത്തുന്നത്. ഫ്യൂവല്‍ ഡ്യൂട്ടിയിലെ കുറവ് പരിഹരിക്കാന്‍ ആണ് പുതിയ തന്ത്രം.

ഈ മാസം അവതരിപ്പിക്കുന്ന ബജറ്റില്‍ പുതിയ റോഡ് ചാര്‍ജ്ജിംഗ് ടാക്‌സ് ഏര്‍പ്പെടുത്താനാണ് ചാന്‍സലറുടെ ശ്രമം. ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവരെയാണ് ഇത് ലക്ഷ്യം വെയ്ക്കുന്നത്. മറ്റ് റോഡ് നികുതികള്‍ക്ക് പുറമെ ഓരോ മൈലിനും 3 പെന്‍സ് വീതം ഇവികള്‍ക്ക് ചാര്‍ജ്ജ് ഏര്‍പ്പെടുത്തുമെന്നാണ് ട്രഷറി സ്രോതസുകള്‍ വെളിപ്പെടുത്തുന്നത്.

ഇതോടെ 2028 ആകുന്നതോടെ ശരാശരി ഡ്രൈവര്‍ക്ക് പ്രതിവര്‍ഷം 250 പൗണ്ടാണ് നല്‍കേണ്ടി വരിക. ഇതിന് പുറമെ ഹൈബ്രിഡ് കാറുകള്‍ക്കും പുതിയ ചാര്‍ജ് വരും. എന്നിരുന്നാലും ഈ നിരക്ക് താരതമ്യേന കുറവായിരിക്കും. ഫ്യൂവല്‍ ഡ്യൂട്ടി വരുമാനം കുറയുന്ന സാഹചര്യത്തിലാണ് പുതിയ നികുതി ഏര്‍പ്പെടുത്തുന്നത്.

കൂടുതല്‍ ഡ്രൈവര്‍മാര്‍ ഗ്രീന്‍ എനര്‍ജിയിലേക്ക് നീങ്ങുന്നത് ട്രഷറിയുടെ വരുമാനം കുറയ്ക്കുന്നുണ്ട്. സ്‌കീം ആരംഭിക്കുന്ന സമയം കൊണ്ട് നിരത്തുകളില്‍ ആറ് മില്ല്യണ്‍ അധിക ഇവികള്‍ എത്തുമെന്നാണ് കരുതുന്നത്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions