യു.കെ.വാര്‍ത്തകള്‍

ലണ്ടന്‍ ജയിലില്‍ നിന്ന് കൊടും കുറ്റവാളികളെ തെറ്റായി മോചിപ്പിച്ചു; തിരച്ചില്‍ ശക്തം

കൊടും കുറ്റവാളികളെ വീണ്ടും തെറ്റായി മോചിപ്പിച്ചു യുകെയിലെ ജയില്‍ വകുപ്പ് വീണ്ടും വിവാദത്തില്‍. ലണ്ടനിലെ വാന്‍സ്വര്‍ത്ത് ജയിലില്‍ നിന്ന് രണ്ടുതടവുകാര്‍ തെറ്റായി മോചിതരായതിനെ തുടര്‍ന്ന് ആണ് ജയില്‍ വകുപ്പ് പുലിവാല് പിടിച്ചിരിക്കുന്നത്.

24 വയസുള്ള അള്‍ജീരിയന്‍ സ്വദേശി ബ്രാഹിം കടൂര്‍ ഷെരിഫ് എന്ന ലൈംഗീക പീഡന കുറ്റവാളി ഒക്ടോബര്‍ 29 ന് തെറ്റായി പുറത്തിറങ്ങിയപ്പോള്‍ 35 വയസുകാരനായ വില്യം സ്മിത്ത് നവംബര്‍ 3ന് മോചിതയായി.

അടുത്തിടെ എസെക്‌സിലെ ഹെംപ്സ്റ്റഡ് ജയിലില്‍ നിന്നും അധികൃത കുടിയേറ്റ കുറ്റവാളി ഹദുഷ് കെബാതു തെറ്റായി മോചിതനായ സംഭവം വലിയ വിവാദമുണ്ടാക്കിയിരുന്നു. അതിന് ശേഷം കൂടുതല്‍ പരിശോധനാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താമെന്ന് ജസ്റ്റിസ് മിനിസ്റ്റര്‍ ഡേവിഡ് ലാമി ഉറപ്പു നല്‍കിയെങ്കിലും പിഴവുകള്‍ ആവര്‍ത്തിച്ചതോടെ വിമര്‍ശനം ശക്തമായിരിക്കുകയാണ്.

മെട്രോ പൊളിറ്റന്‍ പൊലീസ് ഇപ്പോള്‍ ഇരുവരെയും പിടികൂടാനുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ജയിലിലെ രേഖകളിലെ പിഴവുകളാണ് തെറ്റായ മോചനങ്ങള്‍ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇംഗ്ലണ്ടിലും വെയില്‍സിലും കൂടി 262 തടവുകാര്‍ തെറ്റായി ജയില്‍ മോചിതരായി. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 128 ശതമാനം കൂടുതലാണ്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions