സിനിമ

'പഴയ രചനകള്‍ മാത്രമല്ല മികച്ചത്, തീരുമാനം ഏകകണ്ഠം'; വേടന്റെ അവാര്‍ഡില്‍ പ്രതികരിച്ച് ജൂറി അം​ഗം ​ഗായത്രി

റാപ്പര്‍ വേടന്റെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ പ്രതികരിച്ച് ജൂറി അം​ഗം ​ഗായിക ഗായത്രി. പഴയ രചനകള്‍ മാത്രമല്ല മികച്ചതെന്നും ജൂറി ഏകകണ്ഠമായാണ് വേടന് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചതെന്നും ഗായത്രി അശോകന്‍ പറഞ്ഞു. സം​ഗീതത്തിലെ വിപ്ലവകരമായ മാറ്റങ്ങളെ ഉള്‍ക്കൊള്ളണമെന്നും ഓരോ സംഗീത ശൈലിക്കും അതിന്റെതായ മഹത്വമുണ്ടെന്നും ഗായത്രി പറഞ്ഞു. വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ലെന്നും ​ഗായത്രി സൂചിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഗായത്രിയുടെ പ്രതികരണം. 2024 സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മികച്ച ഗാനരചിതാവായി വേടനെയാണ് തിരഞ്ഞെടുത്തത്. എന്നാല്‍ ഇതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയയിലടക്കം ഉയര്‍ന്നുവന്നത്.

ലൈംഗിക ആരോപണങ്ങള്‍ നേരിടുന്നതിനിടെ വേടന് അവാര്‍ഡ് നല്‍കിയതും ചര്‍ച്ചയായിരുന്നു. 2021 ല്‍ ഹോം ചിത്രത്തിന്റെ നിര്‍മാതാവിനെതിരേ ആരോപണവും കേസുമുണ്ടായതിനെത്തുടര്‍ന്ന് അഭിനേതാക്കള്‍ക്കും അവാര്‍ഡ് നിഷേധിച്ചിരുന്നുവെന്നും എന്നാല്‍ നിലവില്‍ ബലാത്സംഗ കേസിലും കഞ്ചാവ് കേസിലും ഉള്‍പ്പെട്ടിട്ടും വേടന് അവാര്‍ഡ് നല്‍കിയതുമാണ് പലരും ചൂണ്ടിക്കാട്ടിയത്.

  • വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി വിസ്മയ മോഹന്‍ലാല്‍
  • കുറ്റാരോപിതര്‍ അമ്മ തലപ്പത്ത് വരില്ല'; വീണ്ടും കുറിപ്പുമായി ശ്വേത മേനോന്‍
  • ദേശീയ ചലച്ചിത്ര അവാര്‍ഡ്: മികച്ച നടന്‍ മമ്മൂട്ടി; ഗായിക വൈക്കം വിജയലക്ഷ്മി
  • പിഴവുകള്‍ തിരുത്തും; 'അമ്മ' അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേതാ മേനോന്‍
  • വിജയ് കൊച്ചിയിലെത്തും; മോഹന്‍ലാലിനൊപ്പം ഓപ്പറേഷന്‍ തൂഫാന്‍ പരിപാടിയില്‍
  • അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജനനായകന്‍ റിലീസ്
  • ഇപ്പോള്‍ ഒരു ഹാപ്പി റിലേഷന്‍ഷിപ്പില്‍; വിവാഹം ഉടനില്ലെന്ന് സാനിയ
  • വിഖ്യാത ഗായിക എസ് ജാനകി വിടവാങ്ങി
  • എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ക്കായി വന്നവനാണ്! കുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്‍
  • പിഷാരടിയോട് വലിയ വിശ്വാസവഞ്ചനയാണ് ശ്വേത കാണിച്ചിരിക്കുന്നതെന്ന് ബീന ആന്റണി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions