യു.കെ.വാര്‍ത്തകള്‍

കാന്‍സര്‍ രോഗികള്‍ക്ക് 2 മാസത്തിനുള്ളില്‍ ചികിത്സ ലഭിക്കാനുള്ള നിയമപരമായ അവകാശം നല്‍കണമെന്ന് വിദഗ്ധര്‍

കാന്‍സര്‍ രോഗികള്‍ക്ക് ജിപിയുടെ ചികിത്സാ നിര്‍ദ്ദേശം ലഭിച്ചാല്‍ പരമാവധി രണ്ടു മാസത്തിനുള്ളില്‍ ചികിത്സ ലഭിക്കാനുള്ള നിയമപരമായ അവകാശം നല്‍കണമെന്ന് വിദഗ്ധര്‍. ലാന്‍സറ്റ് ഓങ്കോളജിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ രോഗികളെ അവരുടെ ആശുപത്രിയില്‍ ചികിത്സിക്കാന്‍ കഴിയില്ലെങ്കില്‍ എന്‍എച്ച്എസ് മറ്റൊരു ആശുപത്രിയിലോ സ്വകാര്യ ആശുപത്രിയിലോ വിദേശത്തോ ചികിത്സ ക്രമീകരിക്കാന്‍ ബാധ്യസ്ഥരായിരിക്കണമെന്നാണ് അര്‍ത്ഥമാക്കുന്നത്.

ഡെന്‍മാര്‍ക്കില്‍ കാന്‍സര്‍ രോഗികള്‍ക്ക് 28 ദിവസത്തിനുള്ളില്‍ ചികിത്സ ആരംഭിക്കാനുള്ള നിയമാവകാശമുണ്ട്. ഈ സംവിധാനം രോഗികളുടെ ജീവിത രക്ഷാ നിരക്ക് ഉയര്‍ത്തുകയും കാത്തിരിപ്പ് സമയം കുറയ്ക്കുകയും ചെയ്തതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ദേശീയ കാന്‍സര്‍ പദ്ധതി ഗുണകരമായിട്ടില്ല.

കാന്‍സര്‍ രോഗികള്‍ക്ക് അവരുടെ ചികിത്സയ്ക്കായി വിദഗ്ധ ഡോക്ടര്‍മാര്‍ക്കെതിരെ ലഭിക്കാനുള്ള അവകാശവും നിയമം മൂലം സംരക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചികിത്സ വൈകുന്നത് മൂലം പലരോഗികളും കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഇതിന് പരിഹാരമാണ് വിദഗ്ധര്‍ പുതിയ നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കുന്നത്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions