യു.കെ.വാര്‍ത്തകള്‍

പെന്‍ഷന്‍കാരെയും പിഴിയാന്‍ റേച്ചല്‍ റീവ്‌സ്; 9 മില്ല്യണ്‍ പെന്‍ഷന്‍കാര്‍ കുടുങ്ങും

ലേബര്‍ പ്രകടനപത്രികയെല്ലാം കാറ്റിപ്പറത്തി ബജറ്റില്‍ പെന്‍ഷന്‍കാരെയും പിഴിയാന്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. ബജറ്റ് അവതരണത്തില്‍ പെന്‍ഷന്‍ പോട്ടുകളില്‍ നിന്നും പണം പിടിക്കാനുള്ള പദ്ധതിയുമായി ചാന്‍സലര്‍ രംഗത്തിറങ്ങുമെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

ജോലിക്കാര്‍ സാലറി ത്യജിച്ച് പെന്‍ഷന്‍ സ്‌കീമുകളിലേക്ക് മാറ്റുന്ന രീതിയാണ് ലക്ഷ്യമിടുന്നത്. ഇതില്‍ ജോലിക്കാര്‍ക്കും, എംപ്ലോയേഴ്‌സിനും നല്‍കുന്ന നികുതിരഹിത പരിധി ഉയര്‍ത്തുകയാണ് റീവ്‌സിന്റെ ഉദ്ദേശം. ഇതുവഴി 2 ബില്ല്യണ്‍ പൗണ്ട് ഖജനാവിലേക്ക് ഉയര്‍ത്താന്‍ ചാന്‍സലര്‍ക്ക് സാധിക്കും.

എന്നാല്‍ പെന്‍ഷന്‍ സേവിംഗ്‌സ് നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം വേട്ടയാടുന്നത് ലേബര്‍ എംപിമാരില്‍ നിന്നും ഉള്‍പ്പെടെ വിമര്‍ശനത്തിന് ഇടയാക്കും. ഇതിന് പുറമെ ഇന്‍കം ടാക്‌സ് വര്‍ദ്ധിപ്പിക്കുമെന്നും വ്യക്തമായതിനാല്‍ പാര്‍ട്ടി എംപിമാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ഗവണ്‍മെന്റ്.

നവംബര്‍ 26ന് ബജറ്റ് അവതരിപ്പിക്കുമ്പോള്‍ പൊതുഖജനാവില്‍ കുറവുള്ള വരുമാനം കണ്ടെത്തുകയാണ് റീവ്‌സിന്റെ ഉദ്ദേശം. ഇന്‍കം ടാക്‌സില്‍ 2 പെന്‍സ് വരെ വര്‍ദ്ധന നടപ്പിലാക്കാന്‍ ചാന്‍സലര്‍ തയ്യാറാകുമെന്നാണ് കരുതുന്നത്. 50,270 പൗണ്ടില്‍ താഴെ വരുമാനമുള്ളവര്‍ക്ക് 2 പെന്‍സ് നാഷണല്‍ ഇന്‍ഷുറന്‍സ് ഇളവ് നല്‍കുകയും ചെയ്യുമെന്നാണ് സൂചന.

എന്നാല്‍ ഇതിന്റെ ആശ്വാസം പെന്‍ഷന്‍കാര്‍ക്ക് ലഭിക്കില്ല. കാരണം ജോലിക്കാര്‍ക്ക് സമാനമായി ഇവര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് നല്‍കുന്നില്ല. ഉയര്‍ന്ന വരുമാനക്കാര്‍ക്കും ഈ നീക്കം തിരിച്ചടിയാകും. 50,270 പൗണ്ടിന് മുകളില്‍ വരുമാനമുള്ളവര്‍ക്ക് നാഷണല്‍ ഇന്‍ഷുറന്‍സ് കട്ടിംഗ് ലഭിക്കില്ലെന്നതിനാല്‍ ഇതുവഴിയും 6 ബില്ല്യണ്‍ പൗണ്ട് വരെ നേടാമെന്നതാണ് റീവ്‌സിന്റെ പദ്ധതി.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions