സിനിമ

വിവാദ ചോദ്യം: നടി ഗൗരി കിഷനോട് മാപ്പ് പറഞ്ഞ് യൂട്യൂബര്‍ കാര്‍ത്തിക്

നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് യൂട്യൂബര്‍ കാര്‍ത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവര്‍ക്ക് മാനസിക പ്രയാസമുണ്ടാക്കിയതില്‍ ഖേദിക്കുന്നു എന്നും കാര്‍ത്തിക് പറഞ്ഞു. ദുരുദ്ദേശത്തോടെയല്ല സംസാരിച്ചതെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

നടിയുടെ ഭാരം എത്രയെന്നായിരുന്നു യൂട്യൂബര്‍ സിനിമയിലെ നായകനോട് ചോദിച്ചത്. ഈ ചോദ്യമാണ് നടിയെ ചൊടിപ്പിച്ചത്. സിനിമയെക്കുറിച്ച് ചോദിക്കാതെ ഇത്തരം ചോദ്യങ്ങള്‍ എന്തിന് ചോദിക്കുന്നു എന്നായി ഗൗരി. പിന്നാലെ പ്രസ് മീറ്റില്‍ കൂടിയ മാധ്യമപ്രവര്‍ത്തകര്‍ എല്ലാം നടിയ്ക്ക് നേരെ തിരിയുകയായിരുന്നു. പ്രസ് മീറ്റില്‍ നിന്നുള്ള വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഗൗരിയെ പിന്തുണച്ച് സിനിമാ മേഖലയില്‍ കൂടുതല്‍ പേര്‍ രംഗത്തെത്തി. മാന്യമല്ലാത്ത ചോദ്യങ്ങള്‍ തമിഴ് സിനിമാലോകം എത്ര പിന്നിലെന്നത്തിന്റെ തെളിവാണ് ഇപ്പോള്‍ പുറത്ത് വന്നതെന്ന് സംവിധായകന്‍ പാ രഞ്ജിത്ത് പ്രതികരിച്ചു. താരത്തിന് പിന്തുണയുമായി നടി ഖുശ്ബു സുന്ദര്‍, നടന്‍ കവിന്‍, ഗായിക ചിന്മയി ശ്രീപദ തുടങ്ങി നിരവധി പേര്‍ രംഗത്തെത്തി.

അതേസമയം, ഗൗരിയുടെ പ്രതികരണം പിആര്‍ സ്റ്റണ്ട് ആണെന്നും താന്‍ തെറ്റായ ചോദ്യമൊന്നും ചോദിച്ചിട്ടില്ലെന്നും ആയിരുന്നു കാര്‍ത്തിക്കിന്റെ ആദ്യ പ്രതികരണം. 32 വര്‍ഷത്തെ അനുഭവസമ്പത്തുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് താനെന്നും ജോളി ആയിരിക്കാന്‍ വേണ്ടിയാണ് ആ ചോദ്യം ചോദിച്ചതെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു. മാര്‍ക്കറ്റ് വാല്യൂ ഉണ്ടാക്കാന്‍ വേണ്ടിയും അവരുടെ പുതിയ സിനിമ ഓടാന്‍ വേണ്ടിയുമാണ് അവര്‍ ഈ വിഷയത്തെ വലുതാകുന്നത് എന്നും കാര്‍ത്തിക് പറഞ്ഞിരുന്നു.

തുടര്‍ന്ന് തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ച് പോസ്റ്റുമായി ഗൗരി എത്തി. വിഷമകരമായ ഒരു സാഹചര്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അത് ഇതേപോലെയുള്ള സാഹചര്യം നേരിട്ട ഒരുപാടുപേര്‍ക്ക് വേണ്ടിയായിരുന്നു എന്നും ഗൗരി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. തന്നോട് ചോദിച്ച അതേ ചോദ്യം ഇതേ രൂക്ഷമായ ഭാഷയില്‍ ഒരു പുരുഷനോട് അവര്‍ ചോദിക്കുമായിരുന്നോയെന്ന് ചിന്തിച്ചുപോവുകയാണെന്നും ഗൗരി കൂട്ടിച്ചേര്‍ത്തു.

  • ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തമന്നയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
  • ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയ്ക്ക് സംഗീത ലോകത്തിന്റെ വിട
  • ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി പേടിച്ചു തിരിഞ്ഞോടി വിജയ്
  • 'ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാര്‍ സിനിമ എടുക്കും', കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്: സജിത മഠത്തില്‍
  • റീലീസിനു മുമ്പ് വിജയ് ചിത്രം 'ജനനായകന്‍' ഫുള്‍ എച്ച്ഡി പതിപ്പ് പുറത്തായി
  • ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം
  • അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; രഞ്ജിത്തിന്റെ അറസ്റ്റില്‍ പാര്‍വതി തിരുവോത്ത്
  • വ്യക്തിജീവിതം ലക്ഷ്യംവെച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു- വിജയ്
  • വോട്ടു ചെയ്യാന്‍ സാധിക്കും, ഇടക്കാല ജാമ്യമില്ല: രഞ്ജിത്തിന്റെ ആവശ്യങ്ങള്‍ തള്ളി
  • ഡയറക്‌ടേഴ്‌സ് യൂണിയനില്‍ നിന്നും റൈറ്റേഴ്സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ മാറ്റിനിര്‍ത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions