അസോസിയേഷന്‍

യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്റെ (യുക്മ) ദേശീയ ഭരണസമിതിയുടെ നേതൃത്വത്തില്‍ യുകെയിലെ ഫാഷന്‍ രംഗത്ത് തരംഗമായി മാറിയ മാണിക്കത്ത് ഇവന്റ്‌സുമായി ചേര്‍ന്ന് നോര്‍ത്ത് വെസ്റ്റിലെ പ്രിസ്റ്റണ്‍ പാര്‍ക്ക് ഹാള്‍ ഹോട്ടല്‍ & സ്പായില്‍ വച്ച് യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും - മാണിക്കത്ത് ഇവന്റ്‌സ് ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും നവംബര്‍ 22 ശനിയാഴ്ച സംഘടിപ്പിക്കപ്പെടുന്നു.

മാണിക്കത്ത് ഇവന്റ്‌സ് സംഘടിപ്പിക്കുന്ന 'മിസ് & മിസിസ് മലയാളി യുകെ 2025' എന്ന പരിപാടിയ്‌ക്കൊപ്പമാവും യുക്മയുടെ അവാര്‍ഡ് ദാനവും മറ്റ് പരിപാടികളും നടക്കുന്നത്. ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന, സംഗീത - നൃത്ത ഇനങ്ങള്‍ക്കൊപ്പം വൈവിദ്ധ്യമാര്‍ന്ന നിരവധി പരിപാടികളും കോര്‍ത്തിണക്കി ഒരൊറ്റ മത്സരത്തിനപ്പുറം മിസിസ് മലയാളി യുകെ, മിസ് മലയാളി യുകെ, മിസ് ടീന്‍ മലയാളി യുകെ, ലിറ്റില്‍ മലയാളി മങ്ക & ശ്രീമാന്‍, മലയാളി ശ്രീമാന്‍ യുകെ എന്നിങ്ങനെ നിരവധി വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. ഓരോ വിഭാഗവും പങ്കെടുക്കുന്നവരുടെ വ്യക്തിത്വവും ആത്മവിശ്വാസവും ഉയര്‍ത്തിക്കാട്ടുന്ന വിധത്തില്‍ രൂപകല്‍പ്പന ചെയ്ത ക്രിയേറ്റീവ് റൗണ്ടുകളുടെ ഒരു പരമ്പരയിലൂടെ അവരുടെ ചാരുത, കഴിവ്, സാംസ്‌കാരിക ബന്ധം എന്നിവ പ്രദര്‍ശിപ്പിക്കുന്നതിനോടൊപ്പം യുകെയിലെ കുടിയേറ്റ മലയാളികളുടെ സംസ്‌കാരത്തിന്റെ സൗന്ദര്യം, പാരമ്പര്യം, അഭിമാനം എന്നിവ ഒരു മഹത്തായ വേദിയില്‍ ഒരുമിച്ച് കൊണ്ടുവരുന്ന മനോഹരമായ ആഘോഷമാണ് മാണിക്കത്ത് ഇവന്റ്‌സ് ഈ മത്സരത്തിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്.

'മിസ് & മിസിസ് മലയാളി യുകെ 2025' എന്ന പരിപാടിയുടെ ഗ്രാന്‍ഡ് ഫിനാലെയില്‍ മലയാള സിനിമാ മേഖലയിലെ സെലിബ്രിറ്റി അതിഥികളായ പ്രേമും സ്വാസികയും പങ്കെടുക്കുകയും ഫൈനലിസ്റ്റുകളുമായി വേദി പങ്കിടുകയും ചെയ്യും.

മണിക്കത്ത് ഇവന്റ്സിന്റെ സ്ഥാപകനും ഗ്ലോബല്‍ ഫാഷന്‍ വീക്ക് യുകെ, യുക്മ ബോട്ട്റേസ് ഓണച്ചന്തം, മദേഴ്സ് ഡേ സാസി ബോണ്ട് ഇവന്റ് തുടങ്ങിയ പ്രശസ്ത സാംസ്‌കാരിക, ഫാഷന്‍ പ്‌ളാറ്റ്‌ഫോമുകള്‍ സംഘടിപ്പിച്ച് പ്രശസ്തനായ കമല്‍ രാജ് മാണിക്കത്താണ് ഈ ഷോ സംവിധാനം ചെയ്ത് ആശയരൂപീകരണം നടത്തിയിരിക്കുന്നത്.

തിരഞ്ഞെടുത്ത വിഭാഗങ്ങള്‍ക്കുളള രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. യുകെയിലുടനീളമുള്ള ഏതൊരു മലയാളിക്കും മലയാളി അഭിമാനത്തിന്റെ ഈ ഐക്കണിക് ആഘോഷത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഫാഷന്‍, വിനോദം എന്നിവ നിറഞ്ഞ ഒരു മുഴുവന്‍ ദിവസത്തെ പരിപാടിയില്‍ നൃത്തസംവിധാന പ്രകടനങ്ങള്‍, അതിശയിപ്പിക്കുന്ന ഫാഷന്‍ ഷോ, സെലിബ്രിറ്റികളുടെ അവതരണങ്ങള്‍, പ്രൊഫഷണല്‍ പ്രൊഡക്ഷന്‍ എന്നിവ ഉള്‍പ്പെടുന്നു.


ഗ്രാന്‍ഡ് ഫിനാലെയ്ക്കുള്ള ടിക്കറ്റുകള്‍ ഇപ്പോള്‍ ലഭ്യമാണ്: https://www.tickettailor.com/events/manickathevents/1844325

For sponosrships, collaborations, or registration details, please contact:

info@manickathevents.com

07774966980

യുക്മയുടെ നിലവിലുള്ള ഭരണസമിതി അധികാരമേറ്റത് മുതല്‍ സംഘടിപ്പിക്കപ്പെട്ട എല്ലാ പരിപാടികളും ജനപങ്കാളിത്തം കൊണ്ടും സംഘാടകമികവും കൊണ്ട് ശ്രദ്ധയാകര്‍ഷിക്കപ്പെട്ടപ്പോള്‍ പ്രിസ്റ്റണില്‍ നടത്തപ്പെടുന്നതും എല്ലാറ്റിലും മികച്ചതാവുമെന്നുള്ളത് തീര്‍ച്ചയാണ്. യുക്മയുടെ യശ്ശസ്സ് ആഗോളതലത്തില്‍ ഉയര്‍ത്തിയ ഏറ്റവും ശ്രദ്ധേയമായ ഈ വര്‍ഷത്തെ യുക്മ ദേശീയ കലാമേളകളുടെ കലാതിലകം - കലാപ്രതിഭ പട്ടങ്ങള്‍ ലഭിച്ചവരെയും ആദരിക്കുന്ന ഒരു ചടങ്ങാവുമിത്. ഇതോടൊപ്പം തന്നെ യുക്മ കേരളാപൂരം 2025 വള്ളംകളി മത്സരങ്ങളിലെ ജേതാക്കളേയും വേദിയില്‍ ആദരിക്കുന്നതാണ്. കൂടാതെ യുക്മയുടെ മെഗാ സമ്മാനപദ്ധതിയായ 'യുക്മ ഫോര്‍ച്യൂണ്‍ ലോട്ടറി - 2025' പദ്ധതിയുടെ നറുക്കെടുപ്പിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും അന്നേ ദിവസം നടത്തപ്പെടുന്നതായിരിക്കും.

ഇവര്‍ക്കൊപ്പം യു.കെയിലെ പ്രവാസി മലയാളി സമൂഹത്തില്‍ നിന്നും വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ളതും പ്രവാസി മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കരസ്ഥമാക്കിയവര്‍, ജീവകാരുണ്യ - സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതും മലയാളികള്‍ക്കിടയില്‍ വിവിധ സഹായങ്ങള്‍ നല്‍കിയിട്ടുള്ളതുമായ ഏതാനും ചില ആളുകളെ കൂടി ആദരിക്കുന്നതിനും യുക്മ ലക്ഷ്യമിടുന്നുണ്ട്. യുക്മയുടെ അംഗ അസോസിയേഷന്‍ ഭാരവാഹികള്‍, യുക്മ പ്രതിനിധികള്‍, യുക്മയുടെ വിവിധ പോഷക സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ക്ക് ആദരിക്കുന്നതിന് അര്‍ഹതയുണ്ടെന്ന് ബോധ്യമുള്ളവരുടെ വിശദമായ വിവരങ്ങള്‍ ബയോഡേറ്റ സഹിതം നല്‍കാവുന്നതാണ്. യുക്മ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിലുള്ള സബ് കമ്മറ്റി ഇത് സംബന്ധിച്ച അന്തിമമായ തീരുമാനം കൈക്കൊള്ളുന്നതായിരിക്കും. ആദരിക്കപ്പെടേണ്ടവരുടെ വിവരങ്ങള്‍ അയയ്‌ക്കേണ്ടത് സെക്രട്ടറിയുടെ ഇ-മെയിലിലാണ് (secretary.ukma@gmail.com). ലഭിക്കേണ്ട അവസാന തീയതി 15 നവംബര്‍ 2025 വൈകുന്നേരം 5 മണിയായിരിക്കും.


  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  • ഐ ഒ സി ഇപ്‌സ്വിച്ച് റീജിയന്റെ നേതൃത്വത്തില്‍ ഇന്ദിരാജി അനുസ്മരണം
  • യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയ്ക്ക് ആവേശകരമായ സമാപനം; ഐ എം എ ബാന്‍ബറി ചാപ്യന്മാര്‍
  • 'ജവഹര്‍ ബാല്‍ മഞ്ച്' മാതൃകയില്‍ 'കേരള ബാലജന സഖ്യം' രൂപീകരിക്കാന്‍ ഐഒസി (യുകെ) കേരള ചാപ്റ്റര്‍ ; ഉദ്ഘാടനം നവംബര്‍ 22ന് ബോള്‍ട്ടണില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions