യു.കെ.വാര്‍ത്തകള്‍

യുകെ ആശുപത്രികളില്‍ മാരകമായ ഫംഗസ് പടരുന്നുവെന്ന് ചോര്‍ന്ന രേഖ!

യുകെ ആശുപത്രികളെ കീഴടക്കി മാരകമായ ഫംഗസ് ബാധ പടര്‍ന്നുപിടിക്കുന്നതായി ചോര്‍ന്ന ഗവണ്‍മെന്റ് രേഖകള്‍. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ രഹസ്യ മെമ്മോ ചോര്‍ന്നതോടെയാണ് അതീവ വ്യാപന ശേഷിയുള്ള കാന്‍ഡിഡോസിമെ ഓറിസ് എന്ന ഫംഗസ് ആശുപത്രികളില്‍ പടരുന്നതായി വ്യക്തമായത്.

മാരകമായ തോതില്‍ രോഗബാധ പടര്‍ന്നാല്‍ നേരിടാന്‍ പര്യാപ്തമായ തോതില്‍ അവബോധം പോലും ഹെല്‍ത്ത് സര്‍വ്വീസില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്നതാണ് അപകടാവസ്ഥ വര്‍ദ്ധിപ്പിക്കുന്നത്. എന്‍എച്ച്എസില്‍ ഈ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച രേഖപ്പെടുത്തുന്നുണ്ട്. ഇതിനിടയില്‍ ഫംഗസ് ബാധ വ്യാപകമാകുകയും ചെയ്യുന്നു.

ഈ മാരകമായ രോഗം വര്‍ഷങ്ങളോളം കണ്ണില്‍ പെടാതെ ഇരിക്കാനുള്ള സാധ്യതയുമുണ്ട്. ആളുകളുടെ ചര്‍മ്മത്തില്‍ വരെ ഇത് പതിയിരിക്കും. മുറിവുകളിലൂടെ ഇത് രക്തത്തില്‍ ചേര്‍ന്നാല്‍ മാരകമായി മാറും. ആന്റിഫംഗല്‍ മരുന്നുകളോട് ഇത്തരം ഇന്‍ഫെക്ഷനുകള്‍ക്ക് പ്രതിരോധമുണ്ടെന്നതാണ് പ്രധാന പ്രശ്‌നം. പ്രതിരോധ ശേഷി കുറവുള്ളവരില്‍ ഇത് മാരകമായ പ്രത്യാഘാതം സൃഷ്ടിക്കും.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 72 ആശുപത്രികളില്‍ ഇത് പടര്‍ന്നിട്ടുണ്ടെന്നാണ് യുകെയുടെ ഔദ്യോഗിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഈ ഫംഗസിന് നിലവില്‍ വാക്‌സിനുകള്‍ ലഭ്യമല്ല. ഇന്‍ഫെക്ഷന്‍ ബാധിച്ചാല്‍ 90 ദിവസത്തിനുള്ളില്‍ 60 ശതമാനം പേരുടെയും ജീവനെടുക്കുമെന്നതിനാല്‍ ലോകാരോഗ്യ സംഘടന ഇതിനെ അതീവ മുന്‍ഗണനയുള്ള ഫംഗല്‍ പാതോജന്‍ ആയാണ് കരുതുന്നത്.

  • ബജറ്റില്‍ ജോലിക്കാര്‍ക്കും, മദ്യപര്‍ക്കും തിരിച്ചടി; ബെനഫിറ്റുകള്‍ കൈപ്പറ്റുന്നവര്‍ക്ക് നേട്ടം
  • എ&ഇകളിലെ അമിതമായ ജനത്തിരക്കില്‍ മരണങ്ങള്‍ പെരുകിയത് 850%!
  • ഹാര്‍ലോയില്‍ മലയാളി യുവാവ് മരണമടഞ്ഞു
  • ബജറ്റില്‍ 20 മില്യണ്‍ കുടുംബങ്ങള്‍ക്ക് 100 പൗണ്ട് വീതം ഊര്‍ജ്ജ സഹായം പ്രഖ്യാപിച്ചു ചാന്‍സലര്‍; ആദ്യമായി വീട് വാങ്ങുന്നവര്‍ക്കായി 'യുവര്‍ ഫസ്റ്റ് ഹോം സ്കീം
  • ഇ യുവുമായുള്ള സഞ്ചാരസ്വാതന്ത്ര്യം: ഹിതപരിശോധനയ്ക്കു തീരുമാനമില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ്
  • 13 മാസം പ്രായമുള്ള കുഞ്ഞിന് ക്രൂര പീഡനം; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം
  • പത്തിലൊന്ന് സീനിയര്‍ ഡോക്ടര്‍മാരുടെ വരുമാനം 200,000 പൗണ്ടിന് മുകളില്‍; പുറത്തുവിട്ട് ഔദ്യോഗിക കണക്കുകള്‍
  • ഇംഗ്ലണ്ട് താരം ഹാരി കെയ്ന് ബാലണ്‍ ഡി ഓര്‍; അലക്‌സിയ പ്യുട്ടയാസ് വനിതാ താരം, ലമീന്‍ യമാല്‍ മികച്ച യുവതാരം
  • തോമസ് മാര്‍ക്കിളിന്റേതെന്ന് കരുതുന്ന ചിത്രങ്ങളുടെ ശേഖരം പരിശോധിച്ച പോലീസ് ഞെട്ടലില്‍
  • കുറഞ്ഞ വരുമാനമുള്ള പെന്‍ഷന്‍കാര്‍ക്ക് ആദായനികുതി ഇളവ്; പുതിയ പദ്ധതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions