യു.കെ.വാര്‍ത്തകള്‍

ബിബിസി വെള്ളിയാഴ്ചയ്ക്കുള്ളില്‍ സമ്പൂര്‍ണ്ണമായി മാപ്പ് പറയണം; 760 മില്ല്യണ്‍ പൗണ്ട് നഷ്ടപരിഹാരം വേണമെന്ന് ട്രംപ്


തനിക്കെതിരെ വാര്‍ത്ത കെട്ടിച്ചമച്ച സംഭവത്തില്‍ ബിബിസി സമ്പൂര്‍ണ്ണ മാപ്പ് അപേക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത് ഉണ്ടായില്ലെങ്കില്‍ 760 മില്ല്യണ്‍ പൗണ്ട് നഷ്ടപരിഹാരം തേടി കോര്‍പ്പറേഷനെ കോടതി കയറ്റുമെന്നാണ് ട്രംപിന്റെ ഭീഷണി.

സമ്പൂര്‍ണ്ണ ഖേദപ്രകടനം ഉണ്ടായില്ലെങ്കില്‍ വന്‍ തുക നഷ്ടപരിഹാരം തേടുമെന്ന പ്രസിഡന്റിന്റെ മുന്നറിയിപ്പ് ബിബിസിയെ പുതിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. ഈ ആഴ്ചാവസാനത്തോടെ ഇത് ഉണ്ടാകണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലെങ്കില്‍ കോടതിയില്‍ കാണാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

പനോരമ വീഡിയോക്കായി പല ഭാഗങ്ങള്‍ വെട്ടിക്കയറ്റി തെറ്റിദ്ധരിപ്പിച്ചതായി വ്യക്തമായതോടെ ബിബിസി ചെയര്‍മാന്‍ സമീര്‍ ഷാ ഖേദപ്രകടനം നടത്തിയതിന് പിന്നാലെയാണ് ലീഗല്‍ ലെറ്റര്‍ എത്തിയത്. നിരവധി തെറ്റുകള്‍ പറ്റിയതായി വ്യക്തമായതോടെ ഡയറക്ടര്‍ ജനറല്‍ ടിം ഡേവിയും, ന്യൂസ് മേധാവി ഡിബോറാ ടര്‍ണസും രാജിവെച്ചിരുന്നു.

ബ്രിട്ടന്റെ ദേശീയ ബ്രോഡ്കാസ്റ്റര്‍ തന്നെ ഇത്തരമൊരു വാര്‍ത്ത കെട്ടിച്ചമച്ചതായി വ്യക്തമായത് ബ്രിട്ടീഷ് ഗവണ്‍മെന്റിന് തിരിച്ചടിയാണ്. പ്രത്യേകിച്ച് ട്രംപുമായി ഒരു വിധത്തില്‍ മെച്ചപ്പെട്ട ബന്ധം പിടിച്ചുനിര്‍ത്തുന്ന കീര്‍ സ്റ്റാര്‍മര്‍ക്ക് ഇത് സമ്മര്‍ദം വര്‍ദ്ധിപ്പിക്കും. മുന്‍ എഡിറ്റോറിയല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് കമ്മിറ്റി ഉപദേശകന്‍ മൈക്കിള്‍ പ്രെസ്‌കോട്ടാണ് ബിബിസിയുടെ ഏകപക്ഷീയ നിലപാടുകള്‍ പുറത്തറിയിച്ചത്.

ജൂണ്‍ 6ന് ട്രംപ് നടത്തിയ പ്രസംഗമാണ് ദൃശ്യങ്ങളില്‍ മാറ്റം വരുത്തി ബിബിസി ഉപയോഗിച്ചത്. തുടര്‍ന്ന് വ്യാജവാര്‍ത്ത നല്‍കിയെന്നാരോപിച്ച് ട്രംപ് രംഗത്തെത്തി.

പ്രമുഖ യുകെ നേതാക്കള്‍ ഉള്‍പ്പെടെ ബിബിസിയെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. എന്നാല്‍ മാപ്പപേക്ഷയിലും രാജിയിലും ഒതുങ്ങില്ല കാര്യങ്ങളെന്നാണ് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions