യു.കെ.വാര്‍ത്തകള്‍

കാബിന്‍ ക്രൂ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത് തീകൊളുത്തുമെന്ന് ഭീഷണി; ശതകോടീശ്വരന്റെ ശിക്ഷ മൂന്നിരട്ടി കൂട്ടി

വിമാനത്തില്‍ മദ്യപിച്ച് ലക്കുകെട്ട ശതകോടീശ്വരനു ജയില്‍ശിക്ഷ മൂന്നിരട്ടി കൂട്ടി കിട്ടി. പാകിസ്ഥാനിലെ ലാഹോറില്‍ നിന്നും ലണ്ടനിലെ ഹീത്രൂവിലേക്ക് പറന്ന വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനത്തിലെ ജീവനക്കാരിയെ കൂട്ടബലാത്സം ചെയ്ത് കൊലപ്പെടുത്തി തീകൊളുത്തുമെന്നാണ് 38-കാരന്‍ സല്‍മാന്‍ ഇഫ്ത്തീക്കര്‍ ഭീഷണി മുഴക്കിയത്. നേരത്തെ 15 മാസത്തെ ജയില്‍ശിക്ഷയാണ് കോടതി ഇയാള്‍ക്ക് വിധിച്ചത്.

എന്നാല്‍ ശിക്ഷ കുറഞ്ഞുപോയെന്ന വിവാദം ഉയര്‍ന്നതോടെയാണ് വിധി പുനഃപ്പരിശോധിച്ച് നാല് വര്‍ഷവും മൂന്ന് മാസവുമായി ശിക്ഷ ഉയര്‍ത്തിയത്. പാകിസ്ഥാനില്‍ നിന്നും യാത്ര ചെയ്യുമ്പോഴാണ് മദ്യപിച്ച് ലക്കുകെട്ട് ധനികനായ റിക്രൂട്ട്‌മെന്റ് കണ്‍സള്‍ട്ടന്റ് കാബിന്‍ ക്രൂവിനെ ഭീഷണിപ്പെടുത്തിയത്. 39000 അടി ഉയരത്തില്‍ പറക്കുമ്പോഴാണ് യാത്രക്കാരെ ഞെട്ടിച്ച് ഇഫ്തീക്കര്‍ അസഭ്യവര്‍ഷം നടത്തിയത്.

ഇയാള്‍ക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് ഇതിനിടെ വ്യക്തമായിരുന്നു. മൂന്ന് മക്കളുടെ പിതാവുമാണ്. 17 മില്ല്യണ്‍ പൗണ്ടിന്റെ കടമുണ്ടായിരുന്ന ബിസിനസ് പൊളിവായിരുന്നു. ഇതിനിടെയാണ് വിമാനത്തില്‍ വെച്ച് ക്യാബിന്‍ ക്രൂ താമസിക്കുന്ന 5 സ്റ്റാര്‍ ഹോട്ടല്‍ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.

ഇഫ്തീക്കറിന് ശിക്ഷ കുറഞ്ഞതായി ആരോപണം ഉയര്‍ന്നതോടെ അപ്പീല്‍ കോടതി കേസ് പരിശോധിച്ചാണ് ശിക്ഷാ കാലാവധി മൂന്നിരട്ടി ഉയര്‍ത്തിയത്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions