ചരമം

ഡെര്‍ബി മലയാളിയുടെ മാതാവിന് വാഹനാപകടത്തില്‍ മരണം; അവയവങ്ങള്‍ ദാനം ചെയ്തു

ഡെര്‍ബിയില്‍ താമസിക്കുന്ന നിര്‍മല്‍ ജോസഫിന്റെ ഭാര്യ രശ്മി ജോണിന്റെ അമ്മ, റോസമ്മ ഉലഹന്നാന്‍ (66) അന്തരിച്ചു. നവംബര്‍ അഞ്ചിന്, പാലായില്‍ വച്ച് നടന്ന വാഹനാപകടത്തില്‍പെട്ട് ഗുരുതരാവസ്ഥയില്‍ കോട്ടയം കാരിത്താസ് ആസ്പത്രിയില്‍ കഴിയുകയായിരുന്നു. വെന്റിലേറ്ററിലായിരുന്ന റോസമ്മയുടെ മസ്തിഷ്‌ക മരണം ഇന്നലെയാണ് സ്ഥിരീകരിച്ചത്. അമ്മയുടെ അപ്രതീക്ഷിത വേര്‍പാടിന്റെ വേദനയിലും മാതൃകാപരമായ തീരുമാനം കൈക്കൊള്ളുകയായിരുന്നു മക്കള്‍.

അമ്മയുടെ രണ്ട് വൃക്കകളും കരള്‍, രണ്ട് നേത്രപടലങ്ങള്‍ എന്നിവ ദാനം ചെയ്തിരിക്കുകയാണ് മക്കള്‍. കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ (കേരളാസോട്ടോ) നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്.

സാങ്കേതിക കാരണങ്ങളാല്‍ ഇന്നലെയാണ് രശ്മിയ്ക്കും ഭര്‍ത്താവ് നിര്‍മലിനും മകള്‍ എവെലിനും നാട്ടിലേക്ക് തിരിക്കാന്‍ സാധിച്ചത്. സംസ്‌കാര ശുശ്രുഷകള്‍ വ്യാഴാഴ്ച ഉച്ചക്ക് 2.30ന് ഭവനത്തില്‍ ആരംഭിച്ച് 3.30ന് ളാലം പഴയ പള്ളിയിലെ കുടുംബ കല്ലറയില്‍ സംസ്‌കരിക്കുന്നതാണ്.

പാലാ മുണ്ടുപാലം പുത്തെട്ടുകുന്നേല്‍ വീട്ടില്‍ കുടുംബാംഗമാണ് റോസമ്മ ഉലഹന്നാന്‍. പരേതയായ റോസമ്മയുടെ കുടുംബാംഗങ്ങള്‍: ഭര്‍ത്താവ് പുത്തെട്ടുകുന്നേല്‍ ഉലഹന്നാന്‍, മക്കള്‍: രാജേഷ് (പാലാ), രാജീവ് (ബാംഗ്‌ളൂര്‍), രശ്മി (നഴ്‌സ്, ഡെര്‍ബി). മരുമക്കള്‍: സിമി രാജേഷ്, ഹണി രാജീവ്, നിര്‍മല്‍ നാടുവിലെ ചേന്നംകുളം, മലയാറ്റൂര്‍ (ഡെര്‍ബി).


  • ലണ്ടനിലെ സോളിസിറ്റര്‍ പോള്‍ ജോണിന്റെ മാതാവ് നിര്യാതയായി
  • ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
  • അനീനയുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക്; ബുധനാഴ്ച സംസ്‌കാരം
  • പീറ്റര്‍ബറോയില്‍ കുഴഞ്ഞു വീണ് മരിച്ച മേരി പൗലോസിന്റെ പൊതുദര്‍ശനം ഇന്ന്
  • മാഞ്ചസ്റ്ററിലെ മകന്റെ വീട്ടില്‍ അന്തരിച്ച ജോര്‍ജ് തോമസിന്റെ സംസ്‌കാരം 17ന്
  • കാര്‍ഡിഫിലെ ലിന്‍സി മാത്യുവിന്റെ സംസ്‌കാരം 17ന്
  • മകനേയും കുടുംബത്തേയും സന്ദര്‍ശിക്കാന്‍ യുകെയിലെത്തിയ അമ്മ കുഴഞ്ഞുവീണ് മരിച്ചു
  • അയര്‍ലന്‍ഡിലെ ഇന്ത്യന്‍ റെസ്റ്റോറന്റ് ഉടമയായ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
  • മലയാളി നഴ്സ് ജര്‍മനിയില്‍ കുഴഞ്ഞു വീണു മരിച്ചു
  • പഠനം പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ലണ്ടനില്‍ മലയാളി വിദ്യാ‍ര്‍ഥിനിക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions